സ്വകാര്യ ബാങ്കുകള്‍ക്കെതിരായ പരാതികള്‍ വര്‍ധിച്ചു

സ്വകാര്യ ബാങ്കുകള്‍ക്കെതിരായ പരാതികള്‍ വര്‍ധിച്ചു

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ഓഫീസ് സ്വീകരിച്ചത് 1.02 ലക്ഷം പരാതികള്‍. അവയിലേറെയും സ്വകാര്യ ബാങ്കുകള്‍ക്കെതിരെയുള്ളതും. 36.5 ശതമാനത്തിന്റെ വര്‍ധനയാണ് സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്കെതിരായ പരാതികളിലുണ്ടായിരിക്കുന്നത്.

2015-16 ധനകാര്യ വര്‍ഷത്തില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാനില്‍ ലഭിച്ച പരാതികളുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ധനയുണ്ടായി. വടക്കന്‍ മേഖലകളില്‍പ്പെട്ട ചണ്ഡീഗഡ്, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് പരാതികള്‍ ഏറെയും ലഭിച്ചത്. അതില്‍ 33.9 ശതമാനവും ബാങ്കിംഗ് കോഡുകള്‍ കൃത്യമായി നടപ്പിലാക്കുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെട്ടെന്നുള്ളതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരത്തിലെ പരാതികള്‍ വര്‍ധിച്ചുവരുന്നുണ്ട്. എന്നാല്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളെ സംബന്ധിച്ച പരാതികളില്‍ ഇത്തവണ കുറവ് രേഖപ്പെടുത്തി.
ധനകാര്യ സേവനവുമായി ബന്ധപ്പെട്ട പരാതികളില്‍ വേഗത്തിലും ചെലവില്ലാതെയും പരിഹാരം നിര്‍ദേശിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സംവിധാനമാണ് ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍. കോടതികളിലും മറ്റും പരാതി സമര്‍പ്പിക്കുമ്പോള്‍ വ്യക്തികള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിന് ഈ സംവിധാനം സഹായിക്കും.

Comments

comments

Categories: Banking, Slider