ഹരിതകേരളം: അടുത്തവര്‍ഷത്തെ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഹരിതകേരളം: അടുത്തവര്‍ഷത്തെ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

 
കൊച്ചി: നവകേരള മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹരിതകേരളം യജ്ഞത്തിലേക്കായി അടുത്തവര്‍ഷം ഏറ്റെടുക്കാന്‍ പോകുന്ന ചെറുതും വലുതുമായ പദ്ധതികളുടെ റിപ്പോര്‍ട്ട് തയാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍മാരുമായി ചൊവ്വാഴ്ച്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. എല്ലാ ജില്ലകളിലെയും ഹരിതകേരളം പരിപാടിയുടെ നടത്തിപ്പ് മുഖ്യമന്ത്രി അവലോകനം ചെയ്തു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരവുടെ പദ്ധതികളില്‍ ഹരിതകേരളം പരിപാടികളും ഉള്‍പ്പെടുത്തിയിരിക്കണം. പദ്ധതികളും പരിപാടികളും നടപ്പിലാക്കുന്നതിന് സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിന്റെ സഹകരണം ഉറപ്പുവരുത്തണം. വാര്‍ഡുതലത്തില്‍ ഒരു പദ്ധതി ഉണ്ടായിരിക്കണം. വെള്ളത്തിന്റെ സ്രോതസിന് പ്രാധാന്യം ഉറപ്പുവരുത്തണം. എന്നാല്‍ ഈ വേനലില്‍ വെള്ളം വറ്റിച്ച് ശുചീകരണം നടത്തരുത്. വെള്ളം വറ്റുന്ന മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ജലസ്രോതസുകള്‍ വറ്റിച്ച് വൃത്തിയാക്കണം. കുടിവെള്ളം പ്രത്യേകമായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന നെല്‍കൃഷിക്ക് എങ്ങനെ വെള്ളം ലഭ്യമാക്കണമെന്ന് ആലോചിച്ച് തീരുമാനമെടുക്കണം. എല്ലാ പദ്ധതികളുടെയും വിശദമായ റിപ്പോര്‍ട്ട് തയാറാക്കി വേണം മുന്നോട്ടു പോകേണ്ടത്. ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, വിദ്യാഭ്യാസ സംരക്ഷണം ഉള്‍പ്പെടെയുള്ള യജ്ഞങ്ങളുടെ നടത്തിപ്പിപ്പ് യഥാസമയം വിലയിരുത്തുന്നതിന് യോഗങ്ങള്‍ ചേരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു

Comments

comments

Categories: Branding