ഹൈവേകളിലെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവ്

ഹൈവേകളിലെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡെല്‍ഹി: ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യശാലകളും പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവ്. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഉത്തരവ് നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം നിലവില്‍ ലൈസന്‍സുള്ള ബാറുകള്‍ക്കും ബിവറേജസ് ഔട്ടലെറ്റുകള്‍ക്കും മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. ദേശീയപാതയോരങ്ങളില്‍ നിന്നും മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതോടെ ആളുകളുടെ ശ്രദ്ധയില്‍ അവ പെടില്ല എന്ന വാദം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. പാതയോരങ്ങളിലെ മദ്യശാലകളുടെ പരസ്യങ്ങള്‍ മാറ്റണമെന്ന നിര്‍ദേശവും കോടതി ഉത്തരവിലുണ്ട്. പ്രധാനപാതകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ യാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തരവിറക്കിയിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories