ഡിസ്‌പോസിബിള്‍ പ്ലേറ്റും ഗ്ലാസും ഒഴിവാക്കണം

ഡിസ്‌പോസിബിള്‍ പ്ലേറ്റും ഗ്ലാസും ഒഴിവാക്കണം

കൊച്ചി: ആഘോഷപരിപാടികളിലും സമ്മേളനങ്ങളിലും മറ്റും ഭക്ഷണം കഴിക്കുന്നതിന് ഡിസ്‌പോസിബിള്‍ പ്ലേറ്റും ഗ്ലാസും ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുന്നതില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അഭ്യര്‍ഥിച്ചു. ഇത്തരം പ്ലേറ്റുകളും ഗ്ലാസുകളും ഗുരുതരമായ മാലിന്യപ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. പ്ലേറ്റുകളില്‍ ചേര്‍ത്തിരിക്കുന്ന അലുമിനിയം ഫോയിലുകള്‍ മണ്ണില്‍ എളുപ്പത്തില്‍ ലയിക്കുന്നതല്ല. മഴക്കാലത്ത് വെള്ളക്കെട്ട് സൃഷ്ടിക്കുന്നതിനും ഇത് കാരണമാക്കുന്നു. ജില്ലയുടെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും അവിടങ്ങളിലേക്കുള്ള റോഡുവശങ്ങളിലും ഇവ കൂടിക്കിടക്കുകയാണ്. മൃഗങ്ങള്‍ക്കും ഇതു ഭീഷണിയാണ്.

ഗ്രീന്‍പ്രോട്ടോക്കോളിന്റെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് പ്രശ്‌നം സൃഷ്ടിക്കുന്ന 37 ഇനം വസ്തുക്കള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു. കാലങ്ങളായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളും നീക്കാന്‍ നടപടിയെടുക്കും. വിവിധ കേസുകളില്‍പെട്ട് പിടിച്ചെടുത്ത വാഹനങ്ങളാണിവ്.

Comments

comments

Categories: Politics

Related Articles