പുതിയ മാര്‍ക്കറ്റ്‌പ്ലേസുമായി ആഹ് വെഞ്ച്വേഴ്‌സ്

പുതിയ മാര്‍ക്കറ്റ്‌പ്ലേസുമായി ആഹ് വെഞ്ച്വേഴ്‌സ്

പൂനെ: ഗ്രോത്ത് കാറ്റലിസ്റ്റ് സ്ഥാപനമായ ആഹ് വെഞ്ച്വേഴ്‌സ് അംഗീകൃത സ്റ്റാര്‍ട്ടപ്പ് സേവനദാതാക്കള്‍ക്കായി പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു. സ്റ്റാര്‍ട്ടപ്പുകളെ ടെക്‌നോളജി, ലീഗല്‍, ഡിസൈന്‍, അഡൈ്വസറി, കണ്ടന്റ്, എച്ച്ആര്‍ തുടങ്ങിയ മേഖലകളിലെ സേവനദാതാക്കളുമായി ബന്ധപ്പെടാന്‍ പുതിയ പ്ലാറ്റ്‌ഫോം സഹായിക്കും. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കുന്നതാണ് ഒരു സംരംഭംത്തിന്റെ വിജയത്തിനു പിന്നിലുള്ള ആശയമെന്നും പുതിയ പ്ലാറ്റ്‌ഫോമിലൂടെ സംരംഭങ്ങള്‍ക്ക് ശരിയായ പങ്കാളിയെ കണ്ടെത്താനുള്ള സമയം കുറയ്ക്കാനും അടിസ്ഥാന സേവനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സാധിക്കുമെന്നും ആഹ് വെഞ്ച്വേഴ്‌സ് സിഇഒ ഹര്‍ഷദ് ലഹോട്ടി പറഞ്ഞു.

Comments

comments

Categories: Branding