മൂന്നായി മടക്കി കൊണ്ടു നടക്കാവുന്ന ഷവോമിയുടെ മി ഇലക്ട്രിക് സ്‌കൂട്ടര്‍

മൂന്നായി മടക്കി കൊണ്ടു നടക്കാവുന്ന ഷവോമിയുടെ മി ഇലക്ട്രിക് സ്‌കൂട്ടര്‍

 

ബെയ്ജിംഗ്: ചൈനീസ് ടെക്‌നോളജി കമ്പനിയായ ഷവോമി മീ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. മിജിയ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്ന സ്‌കൂട്ടര്‍ നാളെ മുതല്‍ ചൈനീസ് വിപണിയില്‍ ലഭ്യമാകും. ഏകദേശം 19,500 രൂപയാണ് വില. എയര്‍ക്രാഫ്റ്റുകളുടെ നിര്‍മ്മാണ നിലവാരത്തിലുള്ള അലൂമിനിയം ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന സ്‌കൂട്ടറിന് 12.5 കിലോഗ്രാമാണ് ഭാരം. ഫോള്‍ഡബിള്‍ ഡിസൈനാണ് സ്‌കൂട്ടറിന്റെ പ്രത്യേകതകളിലൊന്ന്. മൂന്നായി മടക്കി കൊണ്ടു നടക്കാവുന്ന സ്‌കൂട്ടര്‍ ഒരു മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും.

280 ഡബ്ല്യുഎച്ച് കപാസിറ്റിയുള്ള എല്‍ജി 1850 ഇവി-ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിച്ചിരിക്കുന്ന സ്‌കൂട്ടറില്‍ ഡ്യുവല്‍ ബ്രേക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പിന്‍ഭാഗത്തെ ചക്രങ്ങള്‍ക്ക് മെക്കാനിക്കല്‍ ഡിസ്‌ക്ക് ബ്രേക്കും മുന്‍ ചക്രങ്ങള്‍ക്ക് ഇ-എബിഎസ് ആന്റി ലോക്ക് സംവിധാനവുമാണുള്ളത്. കൈനറ്റിക് എനര്‍ജി റിക്കവറി സിസ്റ്റമാണ് മറ്റൊരു സവിശേഷത. സ്‌കൂട്ടറിന്റെ വേഗതയില്‍ നിന്ന് ഉണ്ടാകുന്ന ഗതികോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റി മികച്ച ബാറ്ററി ലൈഫിനായി ഉപയോഗിക്കുന്ന സംവിധാനമാണിത്. സ്മാര്‍ട്ട്
ഫോണ്‍ സൗഹൃദ സ്വഭാവമുള്ള സ്‌കൂട്ടര്‍ ആപ്ലിക്കേഷനുമായി സംയോജിപ്പിച്ചും ഉപയോഗിക്കാനാകും. റൈഡിംഗിന്റെ വേഗത, ബാറ്ററി ലൈഫ് തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ച് ആപ്ലിക്കേഷന്‍ സൈക്ലിംഗ് ശീലത്തെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കും.

വിയറബിള്‍ ഉപകരണങ്ങള്‍, കെറ്റില്‍സ്, സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട് കുക്കര്‍, വാട്ടര്‍-എയര്‍ പ്യൂരിഫയര്‍ തുടങ്ങി ധാരാളം ഉല്‍പ്പന്നങ്ങള്‍ ഷവോമി മീ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ക്യുസൈക്കിള്‍ എന്ന ബൈക്കും നൈന്‍പോട്ട് മിനി എന്ന പേരില്‍ സെല്‍ഫ് ബാലന്‍സിംഗ് സ്‌കൂട്ടറും ഷവോമി വിപണിയിലിറക്കിയിരുന്നു. കൂടുതല്‍ ഇലക്ട്രിക് ബൈക്കുകളും കാറുകളും നിരത്തിലിറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Trending