ബോള്‍ട്ട് ‘മുറുക്കി’ ടാറ്റ മോട്ടോഴ്‌സ്

ബോള്‍ട്ട് ‘മുറുക്കി’ ടാറ്റ മോട്ടോഴ്‌സ്

 

മുംബൈ: പുതുതായി പുറത്തിറക്കുന്ന പാസഞ്ചര്‍ കാറുകള്‍ ടാക്‌സി കമ്പനികള്‍ക്കില്ലെന്ന് നല്‍കില്ലെന്ന കടുത്ത നിലപാടെടുത്ത ടാറ്റ മോട്ടോഴ്‌സ് തന്ത്രം മാറ്റുന്നു. ഒല, ഉബര്‍ എന്നീ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് കമ്പനികളുമായി ചേര്‍ന്ന് പുതിയ തന്ത്രമൊരുക്കാനുള്ള തയാറെടുപ്പിലാണ് നേതൃമാറ്റം വിവാദമായ ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും ലാഭകരമായ ടാറ്റ മോട്ടോഴ്‌സ്.
2014 മധ്യത്തോടെ പുറത്തിറക്കിയ കോംപാക്ട് സെഡാനായ സെസ്റ്റ് പിന്നീട് വന്ന ബോള്‍ട്ട് എന്നിവ കൊമേഴ്‌സ്യല്‍ ഉപയോഗത്തിന് നല്‍കില്ലെന്നായിരുന്നു കമ്പനി ശാഠ്യം പിടിച്ചിരുന്നത്. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് കീഴില്‍ ഈ വാഹനങ്ങള്‍ ഓടിക്കാനുള്ള അനുമതിക്കായി ടാറ്റ മോട്ടോഴ്‌സിന് നിരവധി അപേക്ഷികള്‍ ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചിരുന്നെങ്കിലും കമ്പനി നിലപാടില്‍ മാറ്റം വരുത്തിയിരുന്നില്ല.
രണ്ട് വര്‍ഷം മുമ്പ് വിപണിയിലെത്തിയ ബോള്‍ട്ട് കമ്പനിയുടെ ഏറ്റവും വലിയ പരാജയമായിരുന്നു. കമ്പനിയുടെ തീരുമാനം ബോള്‍ട്ടിനും തിരിച്ചടി നല്‍കിയിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. 2015 ജനുവരിയില്‍ വിപണിയിലെത്തിയ ബോള്‍ട്ടിന് ഇതുവരെ 20,000 യൂണിറ്റ് വില്‍പ്പന നേടാന്‍ മാത്രമാണ് ഇതുവരെ സാധിച്ചിട്ടുള്ളത്. മാരുതി സുസുക്കിയുടെ കോംപാക്ട് ഹാച്ച്ബാക്ക് സ്വിഫ്റ്റ് രണ്ട് മാസത്തില്‍ നേടുന്ന വില്‍പ്പനയാണിത്.
എക്‌സ്‌ഷോറൂം ഡെല്‍ഹിയില്‍ 4.79 ലക്ഷം രൂപ വിലയുള്ള മോഡല്‍ കമ്പനിയുടെ ഏറ്റവും മോശം തീരുമാനങ്ങളിലൊന്നാണെന്നാണ് വിലയിരുത്തലുകള്‍. തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തിലും സ്ട്രാറ്റജികളില്‍ മാറ്റം വരുത്താന്‍ ടാറ്റ മോട്ടോഴ്‌സ് തയാറാകാതിരുന്നതിന്റെ കാരണമാണ് വിദഗ്ധര്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുന്നത്.
മാരുതി സുസുക്കി സെലേറിയോ, ഹ്യുണ്ടായ് ഐ10, ടയോട്ട ഇറ്റിയോസ് ലിവ തുടങ്ങിയ മോഡലുകളാണ് ബോള്‍ട്ടിന് വിപണിയില്‍ എതിരാളികളായുണ്ടായിരുന്നത്. സെസ്റ്റിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നൊയണ് ബോള്‍ട്ട് നിര്‍മിച്ചിരിക്കുന്നതെങ്കിലും വില്‍പ്പനയില്‍ നേട്ടമുണ്ടാക്കാന്‍ ഇതിന് സാധിച്ചിട്ടില്ല.
ഹ്യുണ്ടായ്, മാരുതി സുസുക്കി, ടൊയോട്ട എന്നീ കമ്പനികള്‍ വില്‍പ്പനയില്‍ മികച്ച നേട്ടമുണ്ടാക്കുന്ന ഇന്‍ട്രാ സിറ്റി കാബുകള്‍ക്ക് വന്‍ ആനുകൂല്യങ്ങളൊരുക്കി വില്‍പ്പനയ്ക്ക് വെച്ചപ്പോഴാണ് ടാറ്റ മോട്ടോഴ്‌സിന് പാളിയ പണി തിരുത്താന്‍ തോന്നിയത്. ടാക്‌സി കമ്പനികള്‍ക്ക് വില്‍പ്പന നടത്താന്‍ തീരുമാനിച്ചതിന് പുറമെ ഇവ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ടാറ്റ മോട്ടോഴ്‌സ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് കമ്പനികള്‍ക്കായി ടാറ്റ മോട്ടോഴ്‌സ് ബോള്‍ട്ട് പുനപ്രതിഷ്ഠിക്കുമെന്ന് വ്യക്തമാക്കിയ കമ്പനി പാസഞ്ചര്‍ വാഹന വിഭാഗം മായങ്ക് പരീഖ് ഇവര്‍ കമ്പനിയെ അപേക്ഷിച്ച് നിര്‍ണായകമാണെന്ന് സമ്മതിക്കുകയും ചെയ്തു. ഇത്തരം കമ്പനികള്‍ക്ക് തങ്ങളുടെ കാറുകള്‍ വില്‍പ്പന നടത്തുകയില്ലെന്ന് ടാറ്റ മോട്ടോഴ്‌സ് ഇതുവരെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇന്‍ഡിക്ക, ഇന്‍ഡിക്ക സെഡാന്‍ എന്നീ മോഡലുകള്‍ ടാക്‌സിയിടിസ്ഥാനത്തിലാണ് ഏറ്റവും പ്രശസ്തമായതും വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതും. പിന്നീട്, ഇതേകാരണം ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ഉപഭോക്താക്കള്‍ ഈ മോഡലുകളില്‍ നിന്നുമകന്നതെന്നും വിലയിരുത്തലുകളുണ്ട.് സെസ്റ്റ്, ടിയാഗോ എന്നീ മോഡലുകള്‍ സ്വകാര്യ ഉപഭോക്താക്കളെ ലക്ഷ്യമിട്ടും ബോള്‍ട്ട്, ഇന്‍ഡിക്ക എന്നീ മോഡലുകള്‍ ടാക്‌സി സേവന കമ്പനികളെ ലക്ഷ്യമിട്ടുമാകുമെന്ന് പരീഖ് കൂട്ടിച്ചേര്‍ത്തു.
ഒരു ഘട്ടത്തില്‍ വാഹന നിര്‍മാതാക്കള്‍ക്ക് പേടിസ്വപ്‌നമായിരുന്ന ടാക്‌സി കമ്പനികള്‍ ഇപ്പോള്‍ കമ്പനികളെ അപേക്ഷിച്ച് മികച്ച നേട്ടമുണ്ടാക്കാനാകുന്ന മേഖലയാണ്. ഇന്റര്‍നെറ്റ് അധിഷ്ടിത ടാക്‌സി സര്‍വീസുകള്‍ വന്നതോടെ ഏകദേശം 15,000 കോടി രൂപയുടെ ഇടപാടാണ് ഈ കമ്പനികള്‍ വാഹന നിര്‍മാതാക്കളുമായി നടത്തിക്കൊണ്ടിരിക്കുന്നത്.
ഇത്തരം സാധ്യത തുറന്നതോട കാര്‍ കമ്പനികള്‍ ഈ മേഖലയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്ന വിപണന വിഭാഗം തന്നെ ആരംഭിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 40,000 വാഹനങ്ങള്‍ രാജ്യത്തുടനീളമുള്ള നഗരങ്ങളിലെത്തിക്കാമെന്ന കരാറില്‍ ഈയടുത്താണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഓലയും ഒപ്പുവെച്ചത്.

Comments

comments

Categories: Auto
Tags: tata bolt