ഡിജിറ്റല്‍ ഭാവി മുന്നില്‍ കണ്ട് മൈക്രോസോഫ്റ്റിന്റെ പദ്ധതി

ഡിജിറ്റല്‍ ഭാവി മുന്നില്‍ കണ്ട് മൈക്രോസോഫ്റ്റിന്റെ പദ്ധതി

കൊച്ചി: ഇന്ത്യന്‍ സ്‌കൂളുകളില്‍ ഡിജിറ്റല്‍ രീതിയിലുള്ള പാഠ്യോപാധികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഇന്ത്യ #ടീച്ച്‌യുവര്‍ചില്‍ഡ്രന്‍ എന്ന പദ്ധതിക്ക് മൈക്രോസോഫ്റ്റ് ആസ്പയര്‍ സ്‌കൂള്‍ പ്രോഗ്രാമുമായി ചേര്‍ന്ന് (മാസ്പ്) തുടക്കം കുറിച്ചു. ഇത് നിലവിലുള്ള വിദ്യാഭ്യാസ രീതികള്‍ക്ക് അനുസരിച്ച് അദ്ധ്യാപനവും സ്‌കൂളുകളിലെ പഠനാനുഭവവും മെച്ചപ്പെടുത്തുന്നതിനു വേണ്ടി മൂല്യാധിഷ്ഠിതമായി രൂപപ്പെടുത്തിയിരിക്കുന്ന പദ്ധതിയാണ്. സ്‌കൂള്‍ കാംപസുകളില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും, ആധുനികവത്കരിക്കുന്നതിനും മികച്ച പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിനും മാസ്പ് വലിയ പങ്കുവഹിക്കും.

ഡിജിറ്റല്‍ സാക്ഷരതയും ക്ലാസ്മുറികളില്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനവുമാണ് അദ്ധ്യാപകര്‍ക്ക് ഏറ്റവും അവശ്യമായ നൈപുണ്യമെന്ന് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഇന്‍ എഡ്യുക്കേഷന്‍ സര്‍വേ വ്യക്തമാക്കിയിരുന്നു. ലഭ്യമായ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താനും അവ വ്യക്തിഗത അദ്ധ്യയനത്തിലും ഓണ്‍ലൈന്‍ ക്ലാസ്മുറികളിലും ഉപയോഗിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ പ്രോജക്ടുകള്‍ക്കായി വിനിയോഗിക്കുന്നതിനുമാണ് മാസ്പ് സ്‌കൂളുകളെയും അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളെയും ശാക്തീകരിക്കുന്നത്.

മൈക്രോസോഫ്റ്റ് എംപവേഡ് ടീച്ചര്‍ സെഷനുകളിലൂടെ വെബിനാറുകളും വിര്‍ച്വല്‍ മാസ്റ്റര്‍ ട്രെയ്‌നിംഗ് പ്രോഗ്രാമുകളിലൂടെ സമഗ്രമായ ഐടി പരിശീലന ഉപകരണങ്ങളും അദ്ധ്യാപകര്‍ക്കായി ലഭ്യമാക്കും. ഇതേസമയം വിദ്യാര്‍ത്ഥികള്‍ക്കായി മൈക്രോസോഫ്റ്റ് സ്റ്റുഡന്റ് അസോസിയേറ്റ് എന്‍ഗേജ്‌മെന്റിലൂടെ വെബിനാറുകള്‍ സംഘടിപ്പിക്കുകയും മൈക്രോസോഫ്റ്റ് ഐസിടികരിക്കുലം ഒരുക്കുകയും ചെയ്യും. മാസ്പിലൂടെ എല്ലാ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലാബുകള്‍ക്കും കാംപസുകളില്‍ മൈക്രോസോഫ്റ്റ് ഇമാജിന്‍, മൈക്രോസോഫ്റ്റ് ഇമാജിന്‍ അക്കാദമി എന്നിവ ലഭ്യമാക്കും.

Comments

comments

Categories: Branding