യുക്തിരഹിതമായ പ്രവര്‍ത്തനങ്ങളാകാം ഇന്നൊവേഷനിലേക്കുള്ള വഴി: കാര്‍ത്തിക് റോയ്

യുക്തിരഹിതമായ പ്രവര്‍ത്തനങ്ങളാകാം ഇന്നൊവേഷനിലേക്കുള്ള വഴി: കാര്‍ത്തിക് റോയ്

സൂററ്റ്: യുക്തിരഹിതമായ പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും ഇന്നൊവേഷനിലേക്കു നയിക്കുന്നതെന്ന് ഓസ്‌ട്രേലിയയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രസിഡന്റ് ഡോ കാര്‍ത്തിക് റോയ് അഭിപ്രായപ്പെട്ടു. വികസനത്തിന്റെ സമകാലീന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ വീര്‍ നര്‍മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍(വിഎന്‍എസ്ജിയു) സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവവിഭവശേഷി വികസന മന്ത്രാലയം, വിശ്ലേഷണ്‍ ട്രസ്റ്റ്, ഐഐഡിഎസ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

യുക്തിരഹിതമായ പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും ഇന്നൊവേഷന് കാരണമാകുന്നത്. ഔട്ട് ഓഫ് ദി ബോക്‌സ് പെരുമാറ്റങ്ങളെ സ്വീകരിച്ചതാണ് യുഎസിന്റെ വിജയത്തിന്റെ കാരണം, എന്നാല്‍ ഭൂരിഭാഗം രാജ്യങ്ങളും ഇതിന് പ്രതികൂലമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി ഡോ നാരായണന്‍ വിയാസ്, സോഷ്യോളജിസ്റ്റ് ഡോ വിദ്യുത് ജോഷി, ഡോ അമിത് ധോലാക്കിയ എന്നിവര്‍ സെമിനാറില്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവെച്ചു.

വികസ്വര രാജ്യങ്ങളും വികസിത രാജ്യങ്ങളും തമ്മിലലുള്ള വ്യത്യാസങ്ങളെക്കുറിച്ച് വിശദീകരിച്ച വിഎന്‍എസ്ജിയു വൈസ് ചാന്‍സലര്‍ ദക്ഷിഷ് താക്കര്‍ വികസനം രാജ്യത്തിന് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കി. കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് നാരായണ്‍ വിയാസ് സംസാരിച്ചത്. സുസ്ഥിര വികസനത്തിന്റെ സൂചനകളും വികസനം എന്ന വിഷയത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ച്ചപാടുകളാണ് വിദ്യുത് ജോഷി പങ്കുവെച്ചത്.

Comments

comments

Categories: Entrepreneurship