ബുര്‍ഹാന്‍ വാനി ഉള്‍പ്പടെയുള്ളവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം

ബുര്‍ഹാന്‍ വാനി ഉള്‍പ്പടെയുള്ളവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം

ജമ്മുകശ്മീര്‍: സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള 17 പേരുടെ ബന്ധുക്കള്‍ക്ക് ധനസഹായവുമായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഹിസ്ബുല്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ സഹോദരന്‍ ഖാലിദ് മുസഫര്‍ വാനിയുടെ പേരാണ് പട്ടികയിലുള്ളത്. ത്രാലിലെ ബുച്ചോ വനമേഖലയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 13 ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പിലാണ് ഖാലിദ് കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരമാണ് പണം നല്‍കുന്നത്.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*