116 ബില്യണ്‍ ഡോളര്‍ കരാറുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഐടി കമ്പനികള്‍

116 ബില്യണ്‍ ഡോളര്‍ കരാറുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഐടി കമ്പനികള്‍

 

ബെംഗളൂരു: ആഗോള ഐടി ഔട്ട്‌സോഴ്‌സിംഗ് രംഗത്ത് ഇന്ത്യന്‍ ഐടി സര്‍വീസസ് കമ്പനികള്‍ സ്ഥിരമായി തങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ്. 2017ല്‍ 16 ബില്യണ്‍ ഡോളറിന്റെ കരാറുകളാണ് പുതുക്കാനിരിക്കുന്നത്. വലിയ കരാറുകള്‍ വിഭജിച്ചുപൂര്‍ത്തിയാക്കുന്ന പ്രവണത ഐടി മേഖലയില്‍ വര്‍ധിക്കുന്നത് വരും വര്‍ഷത്തില്‍ കൂടുതല്‍ നേട്ടം സ്വന്തമാക്കാനും രാജ്യത്തെ ഔട്ട്‌സോഴ്‌സിംഗ് മേഖലയെ സഹായിച്ചേക്കുംം.

116 ബില്യണ്‍ ഡോളറിന്റെ ഔട്ട്‌സോഴ്‌സിംഗ് കരാറുകളില്‍ അഞ്ച് പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കുമായി 20 ബില്യണ്‍ ഡോളറിന്റെ പങ്കാളിത്തമാണ് ഉള്ളത്. ഐബിഎം, ആക്‌സെഞ്ചര്‍, സിഎസ്‌സി, എച്ച്പി, സെറോക്‌സ് തുടങ്ങിയ അഞ്ച് അമേരിക്കന്‍ കമ്പനികള്‍ക്കും കൂടി 29 ബില്യണ്‍ ഡോളറിന്റെ പങ്കാളിത്തമാണുള്ളത്. കാപ്‌ജെമിനി, ആട്ടോസ്, ബിടി, ടി-സിസ്റ്റം എന്നീ യൂറോപ്യന്‍ സംരംഭങ്ങള്‍ക്ക് മൊത്തത്തില്‍ 17 ബില്യണ്‍ ഡോളര്‍ പങ്കാളിത്തമാണുള്ളത്. ബാക്കി വരുന്ന തുക മറ്റ് ചെറുകിട ആഗോള- ഇന്ത്യന്‍ ഐടി സര്‍വീസസ് കമ്പനികളില്‍ കേന്ദ്രീകൃതമാണ്. ഐടി അഡൈ്വസറി സംരംഭമായ ഐഎസ്ജി യാണ് ഇത് സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വലിയ കരാറുകള്‍ വിഭജിച്ച് ചെറിയ കരാറുകളിലേക്ക് പോകാനാണ് ഇപ്പോള്‍ കമ്പനികള്‍ താല്‍പര്യം കാണിക്കുന്നത്. വലിയ കരാറുകള്‍ക്കിടയില്‍ പരമ്പരാഗതമായി തന്നെ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ സാന്നിദ്ധ്യമില്ല. അതുകൊണ്ടുതന്നെ ഏത് രീതിയിലുള്ള വിഭജനവും ഇന്ത്യന്‍ ഐടി സംരംഭങ്ങള്‍ക്ക് ഗുണം ചെയ്യും. കരാറുകളില്‍ ഡിജിറ്റല്‍ സ്‌കോപ് വര്‍ധിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. ക്ലൗഡ്, അനലിറ്റിക്‌സ്, ഓട്ടോമേഷന്‍ എന്നീ വിഭാഗങ്ങളായിരിക്കും പുതുക്കിയ ഐടി കരാറുകളില്‍ പ്രാമുഖ്യം ലഭിക്കുന്ന പ്രധാന മേഖലകള്‍.

Comments

comments

Categories: Branding