പ്രേക്ഷക പ്രീതി നേടി ‘മകളാണ് മറക്കരുത്’

പ്രേക്ഷക പ്രീതി നേടി ‘മകളാണ് മറക്കരുത്’

കോട്ടയം: ചങ്ങനാശേരി അണിയറയുടെ പുതിയ നാടകം ‘മകളാണ് മറക്കരുത്’ പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്നു. വര്‍ത്തമാന കാലത്തില്‍ വേട്ടയാടപ്പെടുന്ന പെണ്‍ജീവിതം തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ നാടകത്തില്‍. തനിക്ക് പിറക്കാത്ത മകളെ സ്വന്തം മകളേക്കാള്‍ സ്‌നേഹത്തോടെ വളര്‍ത്തുകയും ഒടുവില്‍ നേരിടുന്ന ദുര്‍വിധിയില്‍ തളരുകയും പിന്നീട് പ്രതികരിക്കുകയും ചെയ്യുന്ന ‘വിശപ്പ് വേലായുധന്‍’ എന്ന കഥാപാത്രത്തിലൂടെയാണ് നാടകം മുന്നോട്ടുനീങ്ങുന്നത്. സംവിധായകന്‍ കൂടിയായ തിരുവല്ല ബാബുരാജ് വിശപ്പ് വേലായുധനെ അവതരിപ്പിക്കുന്നു.
പൂമേട പവിത്രനായി അനിരുദ്ധനും ചന്ത ഭാര്‍ഗവി, ഡോളിയാന്റി, മാര്‍ഗം കളി മാത്തമ്മച്ചി എന്നീ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ വല്‍സല അനിരുദ്ധനും അരങ്ങിലെത്തുന്നു. രചന സുനില്‍ കെ ആനന്ദ്, സംഗീതം ആലപ്പി ഋഷികേശ്, രംഗപടം ആര്‍ട്ടിസ്റ്റ് കലാരത്‌ന സുജാതന്‍. മറ്റ് അഭിനേതാക്കള്‍ മനോജ്, കവിത, സുലു, ബിജു.

Comments

comments

Categories: Branding

Related Articles