മോദിയുടേത് പാവപ്പെട്ടവര്‍ക്കെതിരേയുള്ള യുദ്ധം: രാഹുല്‍

മോദിയുടേത് പാവപ്പെട്ടവര്‍ക്കെതിരേയുള്ള യുദ്ധം: രാഹുല്‍

ദാദ്രി(യുപി): നവംബര്‍ എട്ടിനു കറന്‍സി നോട്ട് പിന്‍വലിച്ച നടപടിയിലൂടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പണ രഹിത സമ്പദ്‌രംഗമെന്ന മോദിയുടെ കാഴ്ചപ്പാട് പാവപ്പെട്ടവര്‍ക്കു സമ്മാനിച്ചിരിക്കുന്നത് പണമില്ലാത്ത അവസ്ഥയാണ്. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊള്ളയടിക്കുന്ന സാഹചര്യമാണിതെന്നും രാഹുല്‍ പറഞ്ഞു. കള്ളപ്പണക്കാര്‍ക്കെതിരേ എന്ന പേരില്‍ നടപ്പിലാക്കിയ ഡീ മോണിട്ടൈസേഷന്‍ നടപടിയിലൂടെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് കള്ളപ്പണം വെളുപ്പിക്കലാണെന്നും രാഹുല്‍ ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു രാഹുല്‍.
കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ സാധാരണക്കാര്‍ തെരുവിലിറങ്ങേണ്ടി വന്നപ്പോള്‍ ധനികരും അഴിമതി വീരന്മാരും ബാങ്കുകളുടെ പിന്‍വാതിലിലൂടെ പണ ഇടപാട് സുഗമമായി നടത്തുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു.

Comments

comments

Categories: Politics

Related Articles