നോട്ട് അസാധുവാക്കല്‍: കാറ്റ് മാറി വീശുന്നു

നോട്ട് അസാധുവാക്കല്‍: കാറ്റ് മാറി വീശുന്നു

 

പണ പ്രതിസന്ധി തുടരുകയാണ്. പലയിടങ്ങളിലും ജനങ്ങളുടെ ദുരിതക്കാഴ്ച്ചകള്‍ വീണ്ടും വാര്‍ത്തകളിലെ തലക്കെട്ടുകളായി തുടരുന്നു. ഈ സാഹചര്യത്തില്‍ നോട്ട് അസാധുവാക്കലിന് പൊതുവെ ലഭിച്ചിരുന്ന ജനപിന്തുണയില്‍ കാര്യമായ ഇടിവുണ്ടാകുകയാണെന്നാണ് പുതിയ സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് പുറത്തുവിട്ട ഏറ്റവും പുതിയ സര്‍വെ ഫലങ്ങള്‍ അനുസരിച്ച് 39 ശതമാനം പേര്‍ മാത്രമാണ് ഇപ്പോള്‍ നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ രീതിയെ അനുകൂലിക്കുന്നത്. രാജ്യത്തെ 8,526 പേരിലാണ് സര്‍വെ നടത്തിയത്.

മൂന്നാഴ്ച്ച മുമ്പ് നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 51 ശതമാനം പേരും നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്താങ്ങുകയായിരുന്നു ചെയ്തത്. നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ രീതി മോശമായിപ്പോയെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 36 ശതമാനം പേരാണ്. മുന്‍ സര്‍വെയില്‍ ഇത് 25 ശതമാനമായിരുന്നു.
അസാധുവാക്കിയ 12 ലക്ഷം നോട്ടുകളാണ് ഇതുവരെ ബാങ്കുകളില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഡിസംബര്‍ 30 ആണ് സര്‍ക്കാര്‍ വെച്ചിരിക്കുന്ന ഡെഡ്‌ലൈന്‍. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും ജനങ്ങളുടെ ദുരിതം കൂടിക്കൂടി വരികയാണെന്നാണ് പുതിയ സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ദീര്‍ഘകാലം രാജ്യം ഭരിക്കണമെന്ന് ആഗ്രഹിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളുടെ മനോഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്.

Comments

comments

Categories: Editorial