ബിഗ് ഡാറ്റാ അനലിറ്റിക്‌സിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി അസ്ത്ര 2016

ബിഗ് ഡാറ്റാ അനലിറ്റിക്‌സിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി അസ്ത്ര 2016

 

കൊച്ചി: അമൃത സര്‍വ്വകലാശാലയുടെ കൊച്ചിയിലെ സ്‌ക്കൂള്‍ ഓഫ് ബിസിനസിന്റെ അന്താരാഷ്ട്ര ശില്‍പ്പശാല അസ്ത്ര 2016 അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്നു. ചിന്തകളെ പ്രവര്‍ത്തനപാദയിലേക്കുകൊണ്ടുവരുന്നതില്‍ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനത്തിനുള്ള പങ്കിനെക്കുറിച്ചായിരുന്നു ഇത്തവണത്തെ ശില്‍പ്പശാല പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇത് ആറാമത്തെ തവണയാണ് ഈ അന്താരാഷ്ട്ര ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. വന്‍ തോതിലുള്ള സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യന്‍ കമ്പനികളെ കൂടുതല്‍ മല്‍സരക്ഷമമാക്കുമെന്ന് ശില്‍പ്പശാലയില്‍ പങ്കെടുത്ത ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. വിഷന്‍ ഐക്യൂവിലെ പ്രിന്‍സിപ്പാല്‍ ഡാറ്റാ സയന്റിസ്റ്റ് രാകേഷ് പിള്ള, സിഡാക് അസോസ്സിയേറ്റ് ഡയറക്ടര്‍ പി.എം. ശശി, മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഡോ. അര്‍തര്‍ വില്‍കിന്‍സണ്‍, മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഡോ. പ്രസാദ് പോട്‌ലൂരി, അമൃതസെന്റര്‍ ഫോര്‍ കംപ്യൂട്ടേഷണല്‍ എഞ്ചിനീയറിങ് ആന്റ് നെറ്റ്‌വര്‍ക്ക് വിഭാഗം മേധാവി ഡോ. കെ.പി. സോമന്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ സംസാരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മാതാ അമൃതാനന്ദമയീ മഠം ജനറല്‍സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരിയുടേയും അമൃതസര്‍വ്വകലാശാലയുടെ സ്‌ക്കൂള്‍ ഓഫ് ബിസിനസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. സുനന്ദ മുരളീധരന്റേയും സാന്നിദ്ധ്യത്തില്‍ ഐ.ബി.എം. ഇന്ത്യയുടെ അസോസ്സിയേറ്റ് പാര്‍ട്ട്ണര്‍ ജോസ് മാളിയക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സ്ഥിതിവിവരക്കണക്കുകള്‍ വന്‍ തോതില്‍വിശകലനം ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോഴും ശൈശവദശയില്‍ തന്നെയാണെന്ന് പ്രൊഫ. സുനന്ദ മുരളീധരന്‍ ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ ഈ രീതിയിലുള്ളവിശകലനത്തിനുള്ള പ്രാധാന്യമാണ് ആസ്ത്ര 2016 പ്രധാനമായി ചര്‍ച്ച ചെയ്യുന്നതെന്നും പ്രൊഫ. സുനന്ദ മുരളീധരന്‍ പറഞ്ഞു. ഇന്ത്യയിലെ 20 മുന്‍നിര കമ്പനികളില്‍എട്ടെണ്ണം മാത്രമേ ഇപ്പോള്‍സ്ഥിതിവിവരക്കണക്കുകളുടെവിശകലനം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നുള്ളു. ഇതേസമയം പാശ്ചാത്യരാജ്യങ്ങളില്‍ഇതു വന്‍ തോതില്‍ പ്രയോജനപ്പെടുത്തുകയുംവിപണന രംഗത്ത് ഉപയോഗിക്കുകയുംചെയ്യുന്നുണ്ട്.
വന്‍ തോതിലുള്ളവിശകലനം പ്രോല്‍സാഹിപ്പിക്കാന്‍ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ഒരു സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയും ഈ മേഖലയിലെ വിദഗ്ദ്ധരെ വളര്‍ത്തിയെടുക്കാനായുള്ള നിക്ഷേപങ്ങള്‍ നടത്തണമെന്നും അമൃത സ്‌ക്കൂള്‍ ഓഫ് ബിസിനസിലെ സാമ്പത്തികശാസ്ത്ര പ്രൊഫസര്‍ ഡോ. സുശാന്തകുമാര്‍ മഹാപാത്ര ആവശ്യപ്പെട്ടു. സ്ഥിതിവിവരക്കണക്കുകളുടെ മേഖല 2015 ല്‍ ഒരു ബില്യണ്‍ ഡോളര്‍ എന്ന നിലയില്‍ എത്തിയതായി നാസ്‌കോം ക്രിസില്‍ പഠനം സൂചിപ്പിക്കുന്നതായും മഹാപാത്ര പറഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലുംസ്ഥിതിവിവരക്കണക്കുകളുടെവിശകലനത്തിനു പ്രാധാന്യം വര്‍ധിക്കുന്നതാവും വരും നാളുകളില്‍കാണുകയെന്ന് അമൃത സ്‌ക്കൂള്‍ഓഫ് ബിസിനസിലെഅസോസ്സിയേറ്റ് പ്രൊഫസര്‍ ഡോ. വിവേക് മേനോന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയചുവടുവെയ്പുകളായഡിജിറ്റല്‍ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌ക്കില്‍ഇന്ത്യതുടങ്ങിയവയ്‌ക്കൊപ്പം വന്‍ തോതിലുള്ളസ്ഥിതിവിവരക്കണക്കുകളുടെവിശകലനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുംവിധം നാം ചിന്തിക്കുകയുംമാറ്റങ്ങള്‍ വരുത്തുകയും വേണമെന്ന് ഐബിഎം ഇന്ത്യയുടെഅസോസ്സിയേറ്റ് പാര്‍ട്ട്ണര്‍ജോസ്മാളിയക്കല്‍ ആഹ്വാനം ചെയ്തു.

Comments

comments

Categories: Education

Write a Comment

Your e-mail address will not be published.
Required fields are marked*