ദില്‍കുഷ്‌നഗര്‍ സ്‌ഫോടനം: യാസിന്‍ ഭട്കലും കൂട്ടുപ്രതികളും കുറ്റക്കാര്‍

ദില്‍കുഷ്‌നഗര്‍ സ്‌ഫോടനം: യാസിന്‍ ഭട്കലും കൂട്ടുപ്രതികളും കുറ്റക്കാര്‍

 

ഹൈദരാബാദ്: 2013 ദില്‍കുഷ്‌നഗര്‍ ഇരട്ട സ്‌ഫോടന കേസില്‍ ഹൈദരാബാദിലെ എന്‍ഐഎ പ്രത്യേക കോടതി ചൊവ്വാഴ്ച യാസിന്‍ ഭട്കലിനും മറ്റ് നാല് പേര്‍ക്കെതിരേയും കുറ്റം ചുമത്തി. ശിക്ഷാ കാലാവധി ഈ മാസം 19ന് വിധിക്കും.
യാസിന്‍ ഭട്കലിനു പുറമേ, അസദുള്ള അക്തര്‍, സിയാവുര്‍ റഹ്മാന്‍, തഹ്‌സീന്‍ അക്തര്‍, ഐസാസ് ഷെയ്ഖ് എന്നിവര്‍ക്കെതിരേയും കുറ്റം ചുമത്തി.
2013 ഫെബ്രുവരി 21നാണു ഹൈദരാബാദിലെ ദില്‍കുഷ്‌നഗറില്‍ ഇരട്ട് സ്‌ഫോടനം അരങ്ങേറിയത്. 18 പേര്‍ കൊല്ലപ്പെടുകയും 131 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയും ഇന്ത്യന്‍ മുജാഹ്ദ്ദീന്‍ സ്ഥാപകനുമായ റിയാസ് ഭട്കല്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ പാകിസ്ഥാനിലെ കറാച്ചിയിലുണ്ടെന്നാണു നിഗമനം.
കേസിന്റെ വിചാരണ കഴിഞ്ഞ മാസം ഓഗസ്റ്റ് 24നാണ് ആരംഭിച്ചത്. കഴിഞ്ഞ മാസം അവസാനിക്കുകയും ചെയ്തു. 440 സാക്ഷികളെ വിസ്തരിച്ചു. 251 രേഖകള്‍ തെളിവുകളായി സമര്‍പ്പിച്ചു.
എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇന്ത്യന്‍ മുജാഹ്ദ്ദീനെതിരേ ശക്തമായ തെളിവുകളാണു സമര്‍പ്പിച്ചത്. ഇന്ത്യന്‍ മുജാഹ്ദ്ദീന്‍ ഇന്ത്യയ്‌ക്കെതിരേ യുദ്ധം ചെയ്യുകയായിരുന്നെന്നും ഹൈദരാബാദിലെ ദില്‍കുഷ്‌നഗറില്‍ സ്‌ഫോടനം നടത്തിയതിലൂടെ ജനങ്ങളുടെ മനസില്‍ ഭീതി ജനിപ്പിച്ചു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുകയായിരുന്നു ലക്ഷ്യമെന്നു സൂചിപ്പിച്ചു.

Comments

comments

Categories: Slider, Top Stories