യുഎസ് ഇക്വിറ്റി ഫണ്ട് മുത്തൂറ്റ് മൈക്രോഫിന്നില്‍ 350 കോടി നിക്ഷേപിച്ചു

യുഎസ് ഇക്വിറ്റി ഫണ്ട് മുത്തൂറ്റ് മൈക്രോഫിന്നില്‍ 350 കോടി നിക്ഷേപിച്ചു

കൊച്ചി: യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്രിയേഷന്‍ ഇന്‍വെസ്റ്റമെന്റ് കാപിറ്റല്‍ മാനേജ്‌മെന്റ് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ സഹസ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്നിന്റെ ന്യൂനപക്ഷ ഓഹരികള്‍ സ്വന്തമാക്കി. 350 കോടി രൂപയാണ് കമ്പനി ഇതിനായി നിക്ഷേപിച്ചത്. ഇടപാടിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇരു കമ്പനികളും തയ്യാറായിട്ടില്ല. മൈക്രോ ഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് മൈക്രോഫിന്നിന്റെ ബിസിനസ് വികസനത്തിനായിരിക്കും നിക്ഷേപതുക വിനിയോഗിക്കുക.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 500 പുതിയ ശാഖകള്‍ ആരംഭിക്കാന്‍ മൂത്തൂറ്റ് മൈക്രോഫിന്‍ പദ്ധതിയിടുന്നുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ബീഹാര്‍, ഒഡീഷ, പശ്ചിമബംഗാള്‍ തുടങ്ങിയ രാജ്യത്തെ വടക്ക് കിഴക്കന്‍ പ്രദേശത്തേക്കു കൂടി ബിസിനസ് വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം. ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിയേഷന്‍ ഇന്‍വെസ്റ്റമെന്റ് സാമ്പത്തിക സേവന മേഖലയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ലാറ്റിനമേരിക്ക, ദക്ഷിണേഷ്യ, തെക്കു കിഴക്കന്‍ ഏഷ്യ, പശ്ചിമ യൂറോപ് എന്നിവിടങ്ങളിലെ സാമ്പത്തിക സ്ഥാപനങ്ങളിലായി 13 പ്ലാറ്റ്ഫം ഇന്‍വെസ്റ്റ്‌മെന്റുകള്‍ കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.

Comments

comments

Categories: Branding, Slider