#സ്വിച്ച്ടുപൂള്‍ പ്രചരണവുമായി യുബര്‍

#സ്വിച്ച്ടുപൂള്‍ പ്രചരണവുമായി യുബര്‍

 

ന്യുഡെല്‍ഹി: കാര്‍ പൂളിംഗ് പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി ആപ്പ് അധിഷ്ഠിത കാബ് സേവന ദാതാക്കളായ യുബര്‍ ഇന്ത്യയിലെ ആറു നഗരങ്ങളില്‍ #സ്വിച്ച്ടുപൂള്‍ പ്രചരണം ആരംഭിച്ചു. കമ്പനി ഇപ്പോള്‍ യുബര്‍പൂള്‍ സേവനം നല്‍കുന്ന ന്യുഡെല്‍ഹി, മുംബൈ, ബെംഗളൂരു, കോല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലാണ് പ്രചരണം ആരംഭിച്ചത്. കാര്‍ പൂൡഗ് സേവനം ലഭ്യമാക്കുന്ന നഗരങ്ങളില്‍ ഇന്ന് യുബറിന്റെ 20 ശതമാനം റൈഡുകളും യുബര്‍പൂള്‍ വഴിയാണ് നടക്കുന്നതെന്ന് യുബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് അമിത് ജെയിന്‍ പറഞ്ഞു.

ഒരേ ദിശയിലേക്ക് പോകേണ്ട ഒന്നിലധികം യാത്രക്കാരെ ഒരു കാബില്‍ എത്തിക്കുന്ന രീതിയാണ് യുബര്‍ പൂള്‍. യാത്രക്കാരുടെ യുബര്‍ ആപ്ലിക്കേഷനില്‍ യുബര്‍പൂള്‍ ഡിഫാള്‍ട്ട് ഓപ്ഷനാക്കാനും വര്‍ഷാവസാനത്തോടെ യാത്രക്കാര്‍ക്ക് പ്രത്യേക പ്ലെഡ്ജ് ആന്‍ഡ് വിന്‍ ഓഫര്‍ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുബര്‍ഗോ സേവനത്തേക്കാള്‍ 50 ശതമാനം കുറഞ്ഞ നിരക്കാണ് പൂളിംഗ് സേവനത്തിന് ഈടാക്കുന്നത്. #സ്വിച്ച്ടുപൂള്‍ പ്രചരണത്തിന്റെ ഭാഗമായി ജനങ്ങക്കിടയില്‍ ബോധവല്‍ക്കരണം ശക്തമാക്കുന്നതിന് പല പ്രൊമോഷണല്‍ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Categories: Branding