സ്മാര്‍ട്ട്‌സിറ്റി ഉച്ചകോടി ഒമാനില്‍

സ്മാര്‍ട്ട്‌സിറ്റി ഉച്ചകോടി ഒമാനില്‍

സ്മാര്‍ട്ട്‌സിറ്റി പ്രോജക്റ്റ് നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങളെയും സാമ്പത്തിക നേട്ടത്തെയും കുറിച്ച് നേതാക്കളും വിദഗ്ധരും ചര്‍ച്ച ചെയ്യുന്ന ഒമാന്‍ സ്മാര്‍ട്ട് സിറ്റി ഉച്ചകോടി അടുത്ത വര്‍ഷം ഒമാനില്‍ നടക്കും. സ്മാര്‍ട്ട് സിറ്റീസ് കൗണ്‍സില്‍ ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ അതോറിറ്റി(ഐടിഎ)യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയും സമ്മേളനവും എക്‌സിബിഷനും മാര്‍ച്ച് 28, 29 തിയതികളില്‍ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കും.

‘എംപവറിംഗ് സ്മാര്‍ട്ട് നേഷന്‍സ്’ എന്ന വിഷയത്തിലാണ് ഉച്ചകോടി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സ്മാര്‍ട്ട് സിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്, ഓരോ നഗരത്തിന്റെയും തനതായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എങ്ങനെ ആശയങ്ങള്‍ സ്വീകരിക്കാം എന്നീ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പരിപാടി. ദേശീയ അന്താരാഷ്ട്ര തലത്തിലെ പ്രഭാഷകര്‍ പങ്കെടുക്കുന്ന എക്‌സിബിഷനില്‍ നേതാക്കളും വിദഗ്ധരും ഏറ്റവും പുതിയ വികസന മോഡലിനെയും ഭാവിയിലെ വളര്‍ച്ചയെയും സംബന്ധിക്കുന്ന തങ്ങളുടെ സാധ്യതാപഠന റിപ്പോര്‍ട്ട് അതരിപ്പിക്കും.

ഒരു ദശാബ്ദത്തിന് മുമ്പ് സ്മാര്‍ട്ട് സിറ്റീസ് കൗണ്‍സില്‍ ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ അതോറിറ്റിയാണ് ഒമാന്റെ ഡിജിറ്റല്‍ സ്ട്രാറ്റജി രൂപീകരിച്ചത്. ഇത് ഭാവിയിലെ ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി(ഐസിടി) അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിജയകരമായി വഴിയൊരുക്കി. ശക്തമായ ഈ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തിന്റെ ജിഡിപിയിലേക്ക് സംഭാവന നല്‍കാന്‍ കഴിവുള്ള പുതിയ സംരംഭങ്ങളുടെ രൂപീകരണത്തിന് കാരണമായതായാണ് വിലയിരുത്തല്‍.

Comments

comments

Categories: Branding