ഈ സെക്യൂരിറ്റി ഗാര്‍ഡിന്റെ പാട്ടുകള്‍ ഇന്റെര്‍നറ്റില്‍ തരംഗം സൃഷ്ടിക്കുന്നു

ഈ സെക്യൂരിറ്റി ഗാര്‍ഡിന്റെ പാട്ടുകള്‍ ഇന്റെര്‍നറ്റില്‍ തരംഗം സൃഷ്ടിക്കുന്നു

 
ബെംഗളൂരു: പാടാന്‍ കഴിവുണ്ടെങ്കില്‍ അതൊന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തി അംഗീകാരം നേടിയെടുക്കണമെങ്കില്‍ പണ്ട് വലിയ പ്രയാസമായിരുന്നു. ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ നീണ്ട
ക്യൂ നില്‍ക്കണം. പലരുടെയും കാലും കൈയ്യും പിടിക്കണം. തുടര്‍ന്ന് ആര്‍ക്കെങ്കിലും കനിവ് തോന്നിയാല്‍ അവസരം കിട്ടും.

എന്നാല്‍ ഇന്ന് കാലം മാറി. ഇത് ഡിജിറ്റല്‍ ഇന്ത്യയുടെ നാളുകള്‍. ഇവിടെ ഇന്റര്‍നെറ്റാണ് നിങ്ങളുടെ സ്‌റ്റേജ്. കഴിവുണ്ടെങ്കില്‍ അവിടെ പാടി തകര്‍ക്കാം. കോടിക്കണക്കിന് രൂപ വരുമാനം നേടാം. നന്നായി പാടുമെങ്കില്‍ അത് കേള്‍ക്കാന്‍ ഇവിടെയാളുണ്ട്. കാരണം സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം റോക്കറ്റ് വേഗതയിലാണ് ഇവിടെ കൂടിക്കൊണ്ടിരിക്കുന്നത്. ഈ ഡിജിറ്റല്‍ സങ്കേതം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരമാക്കിക്കൊണ്ടിരിക്കുന്നതാരെയെന്നറിയുക, ഒരു സാധാരണ സെക്യൂരിറ്റി ജീവനക്കാരന്‍.

കൊല്‍ക്കത്ത സ്വദേശിയായ ഷൗവിക് ഇന്ന് ഇന്റെര്‍നറ്റ് സെന്‍സേഷനാണ്. അതിന് കാരണം ഫേസ്ബുക്കും ആദര്‍ശ് സിംഗ് എന്ന സാധാരണക്കാരനും. ഷൗവിക് പാടുന്ന വിഡിയോകള്‍ കുറച്ച് ദിവസമായി ആദര്‍ശ് തന്റെ ഫേസ്ബുക്ക് എക്കൗണ്ടില്‍ അപ് ലോഡ് ചെയ്തുകൊണ്ടിരിക്കുകയാണ്.

ദശലക്ഷണക്കണക്കിന് പേരാണ് അത് കണ്ട് കഴിഞ്ഞത്. ഷൗവിക്കിന്റെ പാട്ടുകള്‍ വന്‍ഹിറ്റായതോടെ ആരാധകരും കൂടി. ഒടുവില്‍ അവരുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു യുട്യൂബ് ചാനലും ഷൗവിക്കിന്റെ പാട്ടുകള്‍ക്കായി തുടങ്ങിയിരിക്കുകയാണ് ആദര്‍ശ്.

Comments

comments

Categories: Trending