ഒന്നരക്കോടി മാറ്റി നല്‍കി: ആര്‍ബിഐ ഉന്നത ഉദ്യോഗസ്ഥന്‍ പിടിയില്‍

ഒന്നരക്കോടി മാറ്റി നല്‍കി:  ആര്‍ബിഐ ഉന്നത ഉദ്യോഗസ്ഥന്‍ പിടിയില്‍

 
ബെംഗളൂരു: ഒന്നരക്കോടി രൂപയുടെ പഴയ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ബെംഗളൂരുവില്‍ പിടിയില്‍. ആര്‍ബിഐ സീനിയര്‍ സ്‌പെഷല്‍ അസിസ്റ്റന്റ് കെ മൈക്കല്‍ ആണ് പിടിയിലായത്. നോട്ട് പിന്‍വലിച്ച ശേഷം അനധികൃതമായി കള്ളപ്പണം മാറ്റിയെടുക്കുന്നും എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച റെയ്ഡിലാണ് മൈക്കലിനെ സിബിഐ അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ നിരവധി പേര്‍ നേരത്തെ പിടിയിലായിരുന്നു. കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ നാല് ബാങ്ക് ജീവനക്കാരും ബെംഗളൂരുവില്‍ പിടിയിലായിട്ടണ്ട്. ഇന്നലെ കര്‍ണാടകയില്‍ നടന്ന റെയ്ഡിലും ഏഴു പേര്‍ പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: Slider, Top Stories

Related Articles