പുതിയ നോട്ടുകളുടെ കൈമാറ്റം ട്രാക്ക് ചെയ്യണമെന്ന് ആര്‍ബിഐ

പുതിയ നോട്ടുകളുടെ കൈമാറ്റം ട്രാക്ക് ചെയ്യണമെന്ന് ആര്‍ബിഐ

ന്യൂഡെല്‍ഹി: കള്ളപ്പണം കൈവശമുള്ളവരെ നിരീക്ഷിക്കാന്‍ സാമ്പത്തിക വിനിമയത്തിലുള്ള പുതിയ എല്ലാ നോട്ടുകളും ട്രാക്ക് ചെയ്യണമെന്ന് ആര്‍ബിഐ യുടെ നിര്‍ദേശം. നവംബര്‍ എട്ടിലെ പ്രഖ്യാപനത്തിനു ശേഷം അനധികൃതമായി സൂക്ഷിച്ച പണം വെളുപ്പിച്ചതും വെളുപ്പിക്കാന്‍ ശ്രമിച്ചതുമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ പുതിയ നീക്കം.

കറന്‍സി ചെസ്റ്റുകളില്‍ നിന്നു നല്‍കുന്ന എല്ലാ പുതിയ നോട്ടുകളുടെയും കൈമാറ്റം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദേശവും ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. കറന്‍സി ചെസ്റ്റ് ലെവലും അതുമായി ബന്ധപ്പെട്ടിട്ടുള്ള ബ്രാഞ്ചുകളുടെ ലെവലും ക്രമീകരിക്കണമെന്നും, ദിനംപ്രതി 500, 2000 രൂപാ നോട്ടുകളുടെ സീരിയല്‍ നമ്പറുകള്‍ റെക്കോര്‍ഡ് ചെയ്യണമെന്നും, കറന്‍സി ചെസ്റ്റുകളില്‍ നിന്നും പുറത്തിറക്കുന്നതു മുതല്‍ പണം കൃത്യ സ്ഥത്താനത്ത് എത്തുന്നതു വരെയുള്ള യാത്ര നിരീക്ഷിക്കണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്.

മറ്റൊരു നിര്‍ദേശം കേന്ദ്ര ബാങ്ക് നല്‍കുന്നതു വരെ നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 30 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നും ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളിലെയും കാഷ്‌ചെസ്റ്റുകളിലെയും ദൃശ്യങ്ങള്‍ പരിശോധിക്കപ്പെടും.

Comments

comments

Categories: Slider, Top Stories