നവീത് മുക്താര്‍ പാക് ചാരസംഘടനയുടെ പുതിയ തലവന്‍

നവീത് മുക്താര്‍ പാക് ചാരസംഘടനയുടെ പുതിയ തലവന്‍

ഇസ്ലാമാബാദ്: പാക് ചാരസംഘടനയായ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) തലപ്പത്ത് ഞായറാഴ്ച പുതിയ തലവനെ നിയമിച്ചു. ലഫ്റ്റനന്റ് ജനറല്‍ നവീദ് മുക്താറിനെയാണു ഐഎസ്‌ഐയുടെ തലവനായി നിയമിച്ചത്. ലഫ്റ്റനന്റ് ജനറല്‍ റിസ്‌വാന്‍ അക്തറിനെ നീക്കം ചെയ്തതിനു ശേഷമാണു മുക്താറിനെ നിയമിച്ചത്. പാകിസ്ഥാന്‍ കരസേനയുടെ പുതിയ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയാണു രഹസ്യാന്വേഷണ തലപ്പത്ത് സമൂലമായ ഉടച്ചുവാര്‍ക്കല്‍ നടത്തിയത്.

ഒന്നുകില്‍ തീവ്രവാദത്തിനെതിരേ നടപടി സ്വീകരിക്കുക, അതുമല്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടലിനെ അഭിമുഖീകരിക്കുക എന്നു പ്രധാനമന്ത്രി നവാസ് ഷെരീഫ് ഭരണകൂടം തന്നോടു പറഞ്ഞെന്നു റിസ്‌വാന്‍ അക്തര്‍ സൂചിപ്പിച്ചിരുന്നു. ഇത് വന്‍ വിവാദമാവുകയും ചെയ്തിരുന്നു. ഐഎസ്‌ഐയുടെ പുതിയ തലവന്‍ ജനറല്‍ മുക്താര്‍ രഹസ്യാന്വേഷണ രംഗത്ത് ദീര്‍ഘകാല പരിചയമുള്ളയാളാണ്. ഐഎസ്‌ഐയുടെ തീവ്രവാദ വിരുദ്ധ വിഭാഗത്തെ നയിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.

Comments

comments

Categories: World