മമതയെ മുടിക്ക് കുത്തിപ്പിടിച്ച്, പുറത്തേയ്ക്ക് വലിച്ചെറിയാന്‍ തീരുമാനിച്ചിരുന്നു: ദിലീപ് ഘോഷ്

മമതയെ മുടിക്ക് കുത്തിപ്പിടിച്ച്, പുറത്തേയ്ക്ക് വലിച്ചെറിയാന്‍ തീരുമാനിച്ചിരുന്നു: ദിലീപ് ഘോഷ്

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ വിദ്വേഷം നിറഞ്ഞതും ഗൂണ്ട സംസ്‌കാരമുള്ളതുമായ ഭാഷയില്‍ ബിജെപി പശ്ചിമ ബംഗാള്‍ ഘടകം പ്രസിഡന്റ് ദിലിപ് ഘോഷ് സംസാരിച്ചതിനെ തൃണമൂല്‍ കോണ്‍ഗ്രസ് അപലപിച്ചു.
ഞായറാഴ്ചയാണ് മമതയ്‌ക്കെതിരേ ദിലിപ് മോശം പരാമര്‍ശം നടത്തിയത്.
ഡീ മോണിട്ടൈസേഷനെതിരേ ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പോകുന്ന മമതയെ വേണമെങ്കില്‍ ഞങ്ങളുടെ പൊലീസിനെ ഉപയോഗിച്ച് ഉപദ്രവിക്കാം. അവരുടെ മുടക്ക് കുത്തിപ്പിടിച്ച് പുറത്തേയ്ക്ക് വലിച്ചെറിയാം എന്നായിരുന്നു ദിലിപിന്റെ പരാമര്‍ശം. ഇതിനെതിരേ തൃണമൂല്‍ രംഗത്തുവന്നു.
ഗൂണ്ടാ സംസ്‌കാരമാണ് ബിജെപി സംസ്ഥാന ഘടകം പ്രസിഡന്റ് പ്രകടമാക്കിയതെന്നു തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.
500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിനെതിരേ ഈ മാസം 14 മുതല്‍ 16 വരെ മൂന്ന് ദിവസത്തെ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

Comments

comments

Categories: Politics

Related Articles