ജെറ്റ് ഡോട്ട് കോം മാതൃക പകര്‍ത്താനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്

ജെറ്റ് ഡോട്ട് കോം മാതൃക പകര്‍ത്താനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്

ന്യുഡെല്‍ഹി: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് പ്രശ്‌സ്ത അമേരിക്കന്‍ ഇ-കൊമേഴസ് സ്റ്റാര്‍ട്ടപ്പായ ജെറ്റ് ഡോട്ട് കോമിന്റെ സ്മാര്‍ട്ട് കാര്‍ട്ട് സര്‍വീസിനു സമാനമായ ഡിസ്‌കൗണ്ട് പ്രൈസിംഗ് മാതൃക അവലംബിക്കാനൊരുങ്ങുന്നതായി സൂചന. ഒന്നിലധികം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഡെലിവറി ചാര്‍ജില്‍ ഇളവ് നല്‍കുന്ന ജെറ്റ് ഡോട്ട് കോമിന്റെ വണ്‍ ബോക്‌സ് ഡെലിവറിയാണ് ഫ്‌ളിപ്പ്കാര്‍ട്ട് നടപ്പലാക്കാന്‍ ആലോചിക്കുന്നത്. ഉപഭോക്താക്കളെ ഒന്നിലധികം സാധനങ്ങള്‍ വാങ്ങുന്നതിന് പ്രേരിപ്പിക്കുന്ന ഈ രീതി ഈ മാസം അവസാനത്തോടെ ആരംഭിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

കൂടുതല്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കൊറിയര്‍ ചാര്‍ജ് കുറയുന്നതിനാല്‍ ഒരു ഷിപ്പ്‌മെന്റിന്റെ ചാര്‍ജ് മാത്രമെ വണ്‍ ബോക്‌സ് ഡെലിവറിയില്‍ ഉപഭോക്താവില്‍ നിന്ന് ഈടാക്കുകയൊള്ളൂ. വിപണിയിലെ പൊതു ശത്രുവായ ആമസോണിനോട് മത്സരിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ കുറച്ച് ഓഹരികള്‍ വാങ്ങുന്നതിനായി വാള്‍മാര്‍ട്ട് ചര്‍ച്ചകള്‍ നടത്തിവരികയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ പ്രമുഖ റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ട് 3.3 ബില്യണ്‍ ഡോളറിന് ജെറ്റ് ഡോട്ട് കോമിനെ ഏറ്റെടുത്തിരുന്നു.

Comments

comments

Categories: Branding