പുല്‍കിത് ത്രിവേദി ഫേസ്ബുക്ക് ഇന്ത്യ ഇ-കൊമേഴ്‌സ് മേധാവി

പുല്‍കിത് ത്രിവേദി ഫേസ്ബുക്ക് ഇന്ത്യ ഇ-കൊമേഴ്‌സ് മേധാവി

ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഇന്ത്യയുടെ ഇകൊമേഴ്‌സ്, റീട്ടെയ്ല്‍, ട്രാവല്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഡസ്ട്രി ഡയറക്ടറായി പുല്‍കിത് ത്രിവേദി ചുമതലയേറ്റു. ഇന്ത്യയിലെ ക്ലൈന്റുകളുമായി തന്ത്രപ്രധാനമായ ബന്ധം സൃഷ്ടിക്കുന്നതിലും നിലനിര്‍ത്തുന്നതിലുമായിരിക്കും പുല്‍കിത് നേല്‍നോട്ടം വഹിക്കുക.

ഗൂഗിള്‍ ഇന്ത്യയില്‍ ഇന്‍ഡസ്ട്രി ഇ-കൊമേഴ്‌സ് മേധാവിയായിരുന്ന പുല്‍കിത് 2012ലാണ് ഫേസ്ബുക്കിലെത്തുന്നത്. പതിനെട്ട് വര്‍ഷത്തെ പരിചയസമ്പത്തുള്ള പുല്‍കിത് മൈക്രോസോഫ്റ്റ്, എച്ച്‌സിഎല്‍, ഐബിഎം തുടങ്ങിയ കമ്പനികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഡ്വടൈസിംഗ് ബിസിനസ് വളര്‍ത്തുന്നതിനായി പുല്‍കിത്തിന് കമ്പനിയെ സഹായിക്കാനാകുമെന്ന് ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ഉമാംഗ് ബേദി പറഞ്ഞു. കഴിവ് തെളിയിച്ച ബിസിനസ് പ്രൊഫഷണലാണ് പുല്‍കിത്തെന്നും അദ്ദേഹത്തിലൂടെ ഇന്ത്യന്‍ വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കാന്‍ ഫേസ്ബുക്കിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Top Stories