ഉപരോധം പിന്‍വലിച്ചു: ഇയു-ക്യൂബ ബന്ധത്തില്‍ പുതിയ അധ്യായം

ഉപരോധം പിന്‍വലിച്ചു: ഇയു-ക്യൂബ ബന്ധത്തില്‍ പുതിയ അധ്യായം

ഹവാന: ഫിദല്‍ കാസ്‌ട്രോ ഭരണകൂടത്തില്‍ മനുഷ്യാവകാശ ലംഘനമുണ്ടെന്നാരോപിച്ചു ഒരു പതിറ്റാണ്ടിലേറെ കാലം ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ചു പുതിയ ബന്ധം ആരംഭിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച കരാറില്‍ ഇരുവിഭാഗങ്ങളും ഒപ്പുവച്ചു.
2003ല്‍ ഒരു മാധ്യമപ്രവര്‍ത്തകനെയും ആക്ടിവിസ്റ്റിനെയും അടിച്ചമര്‍ത്തിയ ക്യൂബയുടെ നടപടിക്കെതിരേയാണു യൂറോപ്യന്‍ യൂണിയന്‍ ഉപരോധമേര്‍പ്പെടുത്തിയത്. പിന്നീട് 2008ലാണ് ഇരുവിഭാഗങ്ങളും ചര്‍ച്ചയ്ക്കു തയാറായത്.
ഉപരോധം പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ക്യൂബയുടെ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് പാരില്ലയും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ തലവന്‍ ഫെഡെറിക്ക മോഗെറിനിയും 28 ഇയു രാജ്യങ്ങളില്‍ പ്രതിനിധികളും തമ്മില്‍ ബ്രസല്‍സില്‍വച്ച് തിങ്കളാഴ്ച ഒപ്പുവച്ചു. വിരുദ്ധ അഭിപ്രായങ്ങള്‍ പരിഹരിച്ച് പുരോഗതി കൈവരിക്കാന്‍ ഉപകരിക്കുന്നതാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനമെന്നു ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ പറഞ്ഞു.

Comments

comments

Categories: World