നോട്ട് അസാധുവാക്കല്‍ 2016ലെ ഏറ്റവും വലിയ അഴിമതി: പി ചിദംബരം

നോട്ട് അസാധുവാക്കല്‍ 2016ലെ ഏറ്റവും വലിയ അഴിമതി: പി ചിദംബരം

നാഗ്പൂര്‍: നോട്ട് അസാധുവാക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്ത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നീക്കം ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അതേകുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസംബന്ധവും ബുദ്ധിശൂന്യവുമായ നീക്കമെന്നാണ് നോട്ട് നിരോധന നയത്തെ പി ചിദംബരം വിശേഷിപ്പിച്ചത്. നാഗ്പൂരില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കള്ളപ്പണം തടയുകയെന്നതാണ് നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. പിന്നീട് പണരഹിത സമ്പദ്‌വ്യവസ്ഥ എന്നതിലേക്കു ലക്ഷ്യം മാറ്റി. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടമെന്ന് തുടക്കത്തില്‍ വിശേഷിപ്പിച്ച നീക്കത്തിന്റെ ഫലപ്രാപ്തി വിശദീകരിക്കാനാകാതെ വന്നപ്പോഴാണ്ച്. ഏത് രാജ്യത്താണ് പണരഹിത സമ്പദ്‌വ്യവസ്ഥ യാഥാര്‍ത്ഥ്യമായിട്ടുള്ളത്. യുഎസും സിംഗപ്പൂരും അങ്ങനെയാണോ എന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണക്കാര്‍ ആരും ഈ തീരുമാനത്തില്‍ ബുദ്ധിമുട്ടിയിട്ടില്ല. പാവങ്ങള്‍ മാത്രമാണ് ഇതിന്റെ പരിണിതഫലങ്ങള്‍ക്ക് ഇരയായതെന്നും, അവരുടെ പിന്തുണ ഈ നീക്കത്തിനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തനിക്കിതുവരെ ഒരു 2,000 രൂപാ നോട്ട് കിട്ടിയിട്ടില്ല. പിന്നെങ്ങനെ രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ കോടിക്കണക്കിന് 2,000 രൂപാ നോട്ടുകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. രാജ്യത്തെ എല്ലാ ബാങ്കുകളും ഒരുപോലെ പണമില്ലെന്നു പറയുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനു മാത്രം എങ്ങനെ ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ടെന്നു പറയാന്‍ സാധിക്കുന്നു എന്നും പി ചിദംബരം ചോദിച്ചു. ദേശീയ ദുരന്തം പോലും ഇത്രയും വലിയ ദുരിതം സമ്മാനിച്ചിട്ടില്ല. ഒരാള്‍ക്ക് ആഴ്ചയില്‍ 24,000 രൂപ മാത്രമാണ് ആവശ്യം വരികായെന്ന് സര്‍ക്കാര്‍ എങ്ങനെയാണു നിശ്ചയിക്കുന്നത്. 45 കോടി ജനങ്ങളെയാണ് ഇതു ബാധിച്ചിരിക്കുന്നത്. പ്രധാനമന്ത്രി സഭയിലില്ലാത്ത ചര്‍ച്ചകള്‍ ഡെന്‍മാര്‍ക്ക് രാജകുമാരനില്ലാത്ത ഷേക്ക്‌സ്പിയര്‍ ഹാംലെറ്റ് പോലെയാണെന്നും അദ്ദേഹം ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കേണ്ടതല്ലേയെന്നും ചിദംബരം ചോദിക്കുന്നു.

തീരുമാനം നടപ്പാക്കുന്നതിനു മുന്‍പായി ബിജെപിയുടെ സ്വന്തം നേതാവായ യശ്വന്ത് സിന്‍ഹയുമായോ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായോ ചര്‍ച്ച നടത്താമായിരുന്നു. അല്ലെങ്കില്‍ ബജറ്റ് നിര്‍മാണത്തില്‍ സഹായം ചെയ്തിരുന്ന നൂറിലധികം ഉദ്യോഗസ്ഥരുമായി സംസാരിക്കാമായിരുന്നു. അവരാരും ഇതുവരെ ഒരു പ്രധാനപ്പെട്ട തീരുമാനങ്ങളും പുറത്തുവിട്ടിട്ടുള്ളവരല്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി. എടുത്തുചാടി തീരുമാനമെടുത്ത സര്‍ക്കാര്‍ ഉടന്‍ തന്നെ 2,000 രൂപാ നോട്ടുകളും പിന്‍വലിച്ചു എന്നറിയിച്ചാലും അതിശയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Top Stories