ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആകര്‍ഷിച്ച് ആമസോണ്‍ ക്ലൗഡ്

ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആകര്‍ഷിച്ച് ആമസോണ്‍ ക്ലൗഡ്

 

ബെംഗളൂരു: ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കിടയില്‍ പ്രമുഖ ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ ക്ലൗഡ് സര്‍വീസിന് പ്രിയമേറുന്നു. ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പായ പ്രാക്‌റ്റോ, ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ ലോക്കല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നിയര്‍ബൈ, ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ക്രാഫ്റ്റ്‌സ്‌വില്ല, പ്രമുഖ ഓട്ടോമൊബീല്‍ നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്, ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ ഒല, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ സംരംഭങ്ങള്‍ ആമസോണ്‍ വെബ് സര്‍വീസ് ഉപയോഗിച്ച് ബിസിനസില്‍ വലിയ നേട്ടമുണ്ടാക്കിയതായാണ് വിലയിരുത്തല്‍.

60 ദശലക്ഷം ഉപഭോക്താക്കളെ 200,000 റോളം ഡോക്റ്റര്‍മാരുമായി ബന്ധിപ്പിക്കുന്ന പ്രാക്‌റ്റോ പുതിയ ഉല്‍പ്പന്നം വിന്യസിക്കുന്നതിന്റെ സമയം ആമസോണ്‍ ക്ലൗഡ് ഉപയോഗിച്ച് മാസങ്ങളില്‍ നിന്ന് ആഴ്ച്ചകളിലേക്ക് കുറച്ചു. നിയര്‍ബൈ തങ്ങളുടെ മൊത്ത ഉല്‍പ്പാദനത്തിലെ അധ്വാനഭാരം ആമസോണ്‍ ഇസി2 കണ്ടെയ്‌നര്‍ സര്‍വീസിലേക്ക് മാറ്റി.

ചെലവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ പ്രദാനം ചെയ്യുന്ന ആമസോണ്‍ വെബ് സര്‍വീസ് രണ്ടു മാസത്തിനുള്ളില്‍ ക്രാഫ്റ്റ്
്‌സ്‌വില്ല ഡോട്ട് കോമിന്റെ ചെലവ് 30 ശതമാനമാണ് കുറയ്ക്കാന്‍ സഹായിച്ചത്. ടാറ്റാ മോട്ടോഴ്‌സും ആമസോണ്‍ ക്ലൗഡ് സര്‍വീസ് ഉപയോഗിച്ച് നേട്ടങ്ങള്‍ കൊയ്തു. ഒലയുടെ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കാന്‍ സഹായിക്കുന്ന എഡബ്ല്യുഎസ് രാജ്യത്തെ 100 നഗരങ്ങളിലെ 550,000 ഡ്രൈവര്‍മാരിലേക്ക് എത്തുന്നതിന് കമ്പനിയെ സഹായിക്കുന്നുണ്ട്. 68 ദശലക്ഷത്തോളം വരുന്ന ഹോട്ട്‌സ്റ്റാര്‍ ഉപയോക്താക്കള്‍ക്ക് മികച്ച സ്ട്രീമിംഗ് സേവനം നല്‍കുന്നതും ആമസോണ്‍ ക്ലൗഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ്.

ഇന്ത്യ ആമസോണിന്റെ പ്രധാനപ്പെട്ട വിപണിയാണ്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും സംരംഭങ്ങളും വളരെ വര്‍ഷങ്ങളായി ആമസോണ്‍ വെബ് സര്‍വീസ്(എഡബ്ല്യൂഎസ്) ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ ക്ലൗഡ് ബിസിനസില്‍ കമ്പനിക്ക് നല്ല ശുപാത്പിവിശ്വാസമുണ്ട്. വരും വര്‍ഷങ്ങളില്‍ ബിസിനസ് വികസിപ്പിക്കുന്നതിനും കമ്പനി പദ്ധതിയിടുന്നുണ്ട്-ആമസോണ്‍ വെബ് സര്‍വീസ് സിഇഒ ആന്‍ഡി ജാസ്സി പറഞ്ഞു. ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ ഉപവിഭാഗമായ ആമസോണ്‍ ക്ലൗഡ് പ്ലാറ്റ്‌ഫോം 10 വര്‍ഷം മുമ്പാണ് ആരംഭിക്കുന്നത്. ഇന്ന് ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള സ്ഥാപനം 55 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടുന്നത്. 13 ബില്ല്യണ്‍ ഡോളറിന്റെ വാര്‍ഷിക വില്‍പ്പന നേടുന്ന എഡബ്ല്യൂഎസ് കംപ്യൂട്ട്, സ്റ്റോറേജ്, ഡാറ്റാബേസ്, അനലിറ്റിക്‌സ്, മൊബീല്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍ എന്നീ രംഗങ്ങളില്‍ 70 ഓളം സേവനങ്ങളാണ് നല്‍കുന്നത്.

ആഗോള തലത്തിലെ സാന്നിദ്ധ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂണില്‍ മുംബൈയിലേക്ക് ആമസോണ്‍ ക്ലൗഡ് സര്‍വീസ് വികസിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രാദേശിക താല്‍പര്യങ്ങള്‍ക്കനുസരിച്ച് ക്ലൗഡ് പ്ലാറ്റ്‌ഫോമില്‍ ബിസിനസ് വളര്‍ത്തിയെടുക്കാനും ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഇത് സഹായിച്ചു. മുംബൈയിലെ രണ്ടു അവെയ്‌ലബിലിറ്റി സോണുകള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ 13 ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലകളിലായി 35 അവെയ്‌ലബിലിറ്റി സോണുകളാണ് ആമസോണ്‍ ക്ലൗഡ് സര്‍വീസിനുള്ളത്.

അഡോബ്, കാപിറ്റല്‍ വണ്‍, ജിഇ, സീമാറ്റിക്‌സ്, നൊവാര്‍റ്റിസ്, നെറ്റ്ഫ്‌ളിക്‌സ്, പിന്‍ട്രെസ്റ്റ് തുടങ്ങിയ വന്‍കിട കമ്പനികളെ കൂടാതെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളായ എയര്‍ബിഎന്‍ബി, സ്‌പോട്ടിഫൈ, ഷെസാം തുടങ്ങിയ കമ്പനികളും ആമസോണ്‍ ക്ലൗഡ് സേവനത്തിന്റെ ഉപഭോക്താക്കളാണ്. ഈ മേഖലയില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവരില്‍ നിന്ന് ശക്തമായ മത്സരമാണ് ആമസോണ്‍ നേരിടുന്നത്.

Comments

comments

Categories: Slider, Top Stories