വനിതകള്‍ക്കുള്ള സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം ഡിസം. 14ന്

വനിതകള്‍ക്കുള്ള സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം ഡിസം. 14ന്

 

കൊച്ചി: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് അഹമ്മദാബാദിലെ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ)യുടെ സഹകരണത്തോടെ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന നാലാഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ഡിസംബര്‍ 14 ബുധനാഴ്ച എറണാകുളത്ത് ആരംഭിക്കും. ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് ആഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 10 മണിക്കു മുമ്പ് എറണാകുളം മെഡിക്കല്‍ സെന്ററിന് എതിര്‍വശം എന്‍.എച്ച് ബൈപ്പാസ് റോഡിന് സമീപമുള്ള വൈഎംസിഎ ഹാളില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.

18നും 40നും വയസിനിടയില്‍ പ്രായമുള്ള സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എന്‍ജിനീയറിംഗിലോ ബിരുദമോ ഡിപ്ലൊമയോയുള്ളവര്‍ക്കാണ് പ്രവേശനം നല്‍കുക.

സംരംഭങ്ങള്‍ തെരഞ്ഞെടുക്കേണ്ട വിധം, സാമ്പത്തിക വായ്പാ മാര്‍ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വേ, ബിസിനസ് പ്ലാനിങ്ങ്, മാനേജ്‌മെന്റ്, വിജയം വരിച്ച സംരംഭകരുടെ അനുഭവങ്ങള്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ആശയവിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04844129000/ 2805066 വെബ്‌സൈറ്റ്: www.kitco.in

Comments

comments

Categories: Women