സാംസങ് ഗാലക്‌സി എസ്7എഡ്ജ് ഇനി കോറല്‍ ബ്ലൂ നിറത്തിലും

സാംസങ് ഗാലക്‌സി എസ്7എഡ്ജ് ഇനി കോറല്‍ ബ്ലൂ നിറത്തിലും

കൊച്ചി: സാംസങ് ഇന്ത്യ ഇലക്ട്രോണ്ക്‌സിന്റെ ഏറ്റവും ജനപ്രിയമോഡലായ സാംസങ് ഗാലക്‌സി എസ് 7 എഡ്ജ് ഇനി കോറല്‍ ബ്ലൂ നിറത്തിലും ലഭ്യമാകും. നിലവിലുളള നാല് നിറങ്ങള്‍ക്ക് പുറമേയാണ് ഈ പുതിയ നിറം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പുത്തന്‍ ശ്രേണിയിലും 15 ജി ബി ഫ്രീ ക്ലൗഡ്‌സ്‌റ്റോറേജ് ലഭ്യമാണ്. കോറല്‍ ബ്ലൂ നിറം സ്മാര്‍ട്ട് ഫോണുകളില്‍ വൈവിധ്യം ഇഷ്ടപ്പെടുന്നവരെ ആകര്‍ഷിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യന്‍ വിപണിയില്‍ സാംസങ് ഗാലക്‌സി എസ് 7 എഡ്ജ് കോറല്‍ ബ്ലൂവിന്റെ വില 50,900 രൂപയാണ്. ഇന്ത്യയില്‍ ഉടനീളമുളള അംഗീകൃത സാംസങ് സ്‌റ്റോറില്‍ നിന്നും ഓണ്‍ലൈന്‍ സ്‌റ്റോറായ സാംസങ് ഷോപ്പില്‍ നിന്നും സാംസങ് ഗാലക്‌സി എസ് 7 എഡ്ജ് സ്വന്തമാക്കാവുന്നതാണ്.

Comments

comments

Categories: Branding

Related Articles