ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് റെയ്ല്‍വെയുടെ ഇന്‍ഷുറന്‍സ് പദ്ധതി

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന്  റെയ്ല്‍വെയുടെ ഇന്‍ഷുറന്‍സ് പദ്ധതി

 

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് റെയ്ല്‍വെയുടെ സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി. നോട്ട് രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണിത്. ടിക്കറ്റ് ഉറപ്പായ യാത്രക്കാര്‍ക്കും ടിക്കറ്റ് റദ്ദാക്കാത്തവര്‍ക്കും ശനിയാഴ്ച തുടക്കമായ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പത്തു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുമെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് റെയ്ല്‍വെയുടെ നടപടി.
സെപ്റ്റംബര്‍ ഒന്നിന് യാത്രക്കാര്‍ക്കുവേണ്ടി ഐആര്‍സിറ്റിസി (ഇന്ത്യന്‍ റെയ്ല്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ഓപ്ഷണല്‍ ഇന്‍ഷുറന്‍സ് സ്‌കീം ലോഞ്ച് ചെയ്തിരുന്നു. ഇതനുസരിച്ച് 92 പൈസ നല്‍കി ട്രെയ്ന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നയാള്‍ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ലഭിക്കും. ഓപ്ഷണല്‍ ഇന്‍ഷുറന്‍സ് പ്രകാരം്, മരണം സംഭവിച്ചാലും സ്ഥിരമായ വൈകല്യങ്ങളുണ്ടായാലും ഈ തുകയ്ക്ക് അര്‍ഹതയുണ്ടാവും. പകുതി വൈകല്യം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരമായി 7.5 ലക്ഷം രൂപയും ആശുപത്രി ചെലവിന് രണ്ട് ലക്ഷം രൂപയും ലഭിക്കും.
റെയ്ല്‍വെയുടെ കണക്കനുസരിച്ച് 14 ലക്ഷം പേര്‍ പ്രതിദിനം യാത്രാ ടിക്കറ്റ് വാങ്ങുന്നുണ്ട്. ഇതില്‍ 58 ശതമാനം ടിക്കറ്റും ഓണ്‍ലൈനിലൂടെയാണ് വില്‍ക്കപ്പെടുന്നത്.

Comments

comments

Categories: Trending