പ്രധാന്‍ മന്ത്രി കല്യാണ്‍ ഗരീബ് യോജന: 50% നികുതി അടച്ച് കള്ളപ്പണം വെളിപ്പെടുത്താം

പ്രധാന്‍ മന്ത്രി കല്യാണ്‍ ഗരീബ് യോജന: 50% നികുതി അടച്ച് കള്ളപ്പണം വെളിപ്പെടുത്താം

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം കണക്കില്‍പ്പെടാത്ത ഭീമമായ തുക ബാങ്കുകളില്‍ നിക്ഷേപിച്ചവര്‍ക്ക് ഇതിന്റെ 50 ശതമാനം നികുതി അടച്ച് അവിഹിത സമ്പാദ്യത്തില്‍ ഒരു പങ്ക് നിയമവിധേയമാക്കാന്‍ ഒരവസരം കൂടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായേക്കും. ഇതുസംബന്ധിച്ച് ഈ വാരം തന്നെ വിജ്ഞാപനമിറക്കിയേക്കുമെന്നാണ് സൂചന.

നോട്ടുകള്‍ അസാധുവാക്കിയശേഷം പ്രധാന്‍ മന്ത്രി കല്യാണ്‍ ഗരീബ് യോജന പ്രകാരം ബാങ്ക് എക്കൗണ്ടുകളില്‍ നിക്ഷേപിച്ച അവിഹിത സമ്പാദ്യം വെളിപ്പെടുത്തി നികുതിയും പിഴയും സര്‍ചാര്‍ജും അടക്കം 50 ശതമാനം തുക പിഴയടക്കാനാണ് ലോക്‌സഭയില്‍ അവതരിപ്പിച്ച നിയമഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നത്. അവിഹിത സമ്പാദ്യം വെളിപ്പെടുത്താതെ പിടിയിലായാല്‍ 50ന് പകരം 85 ശതമാനം പിഴ ചുമത്തും. വെളിപ്പെടുത്തുന്ന മൊത്തം നിക്ഷേപത്തിന്റെ നാലിലൊന്ന് നാലു വര്‍ഷത്തിന് ശേഷമല്ലാതെ തിരിച്ചെടുക്കാന്‍ അനുവദിക്കില്ല. പലിശയും നല്‍കില്ല.

ഈ വാരം അവസാനത്തോടെ പ്രധാന്‍ മന്ത്രി കല്യാണ്‍ ഗരീബ് യോജന (പിഎംജികെവൈ) 2016 വിജ്ഞാപനം റവന്യു വകുപ്പ് പുറത്തിറക്കും. 2016ലെ ആദായ നികുതി ദേദഗതി ബില്ലിന്റെ ഭാഗമാണിത്. ഇക്കഴിഞ്ഞ നവംബര്‍ 29നാണ് ബില്ല് ലോക്‌സഭ അംഗീകരിച്ചത്. പ്രഖ്യാപനം സംബന്ധിച്ച വിശദീകരണം, നികുതി അടക്കേണ്ട മാനദണ്ഡങ്ങള്‍, പിഎംകെജിവൈ സ്‌കീം അവസാനിക്കുന്ന തീയതി തുടങ്ങിയ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും വിജ്ഞാപനം പുറത്തിറക്കുക.

Comments

comments

Categories: Slider, Top Stories