നോട്ട് നിരോധന ശേഷം തിരിച്ചടയ്ക്കപ്പെട്ടത് 66,000 കോടിയുടെ വായ്പ

നോട്ട് നിരോധന ശേഷം തിരിച്ചടയ്ക്കപ്പെട്ടത് 66,000 കോടിയുടെ വായ്പ

മുംബൈ: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം, വായ്പാ കുടിശ്ശികകളില്‍ കാര്യമായ തിരിച്ചടവ്. ലോണെടുത്തവര്‍ 65,680 കോടി രൂപ ബാങ്കുകള്‍ക്ക് തിരികെ നല്‍കിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ബാങ്കുകളിലെ നിക്ഷേപം 4.02 ലക്ഷം കോടിയോളം ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ടു മാസത്തില്‍ ബാങ്കുകളുടെ ക്രെഡിറ്റ് ഗ്രോത്ത് ഏകദേശം 426 കോടി രൂപയിലെത്തിക്കാന്‍ ഇതു സഹായകമായെന്നും വിലയിരുത്തപ്പെടുന്നു.
ഇടപാടുകാര്‍ പഴയ നോട്ടുകള്‍ നിക്ഷേപിച്ചതും വായ്പയെടുത്തവര്‍ തങ്ങളുടെ പണം തിരിച്ചടവിനായി ഉപയോഗിച്ചതും ഫണ്ടുകളെ സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ രൂപത്തിലാക്കാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചു. നോട്ട് അസാധുവാക്കി നവംബര്‍ 25 വരെയുള്ള രണ്ടാഴ്ചക്കാലത്തിനുള്ളില്‍ 3,45,820 കോടി രൂപ മൊത്തം നിക്ഷേപമായി ലഭിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) നല്‍കുന്ന വിവരമനുസരിച്ച് വലിയൊരു തോതിലെ പണവും ഫിക്‌സഡ് ഡിപ്പോസിറ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിര നിക്ഷേപത്തില്‍ 2.89 ലക്ഷം കോടി രൂപയും കറണ്ട്, സേവിംഗ്‌സ് എക്കൗണ്ടുകളില്‍ 1.13 ലക്ഷം കോടി രൂപയുമാണ് വര്‍ധിച്ചത്. അഗ്രഗേറ്റ് ഡെപ്പോസിറ്റ് 12.8 ശതമാനം വളര്‍ച്ച നേടി. ഈ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് ക്രെഡിറ്റ് 0.6 ശതമാനം മാത്രമാണ് ഉയര്‍ന്നത്. അതേസമയം, നിക്ഷേപങ്ങള്‍ വര്‍ധിച്ചതും തുടര്‍ന്ന് ബോണ്ട് വിപണി മൂല്യം ഉയര്‍ന്നതും ബാങ്കുകള്‍ക്ക് കാര്യമായ ഗുണമുണ്ടാക്കുകയും ചെയ്തു.

Comments

comments

Categories: Slider, Top Stories