ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വസതിയെ ലക്ഷ്യം വച്ചു സൈനികാഭ്യാസം

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വസതിയെ ലക്ഷ്യം വച്ചു സൈനികാഭ്യാസം

സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ബ്ലൂ ഹൗസിനെ ലക്ഷ്യം വച്ച് നടത്തിയ സൈനികാഭ്യാസത്തിനെതിരേ ഉത്തര കൊറിയയ്ക്കു മുന്നറിയിപ്പ്. സംഘര്‍ഷത്തിലേക്കു നയിക്കും വിധം പ്രകോപനമുണ്ടാക്കിയാല്‍ ഗുരുതര ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നു പ്യോംഗ്യാങിനു മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം ഉത്തര കൊറിയയുടെ ഭരണവിഭാഗം പാര്‍ട്ടിയുടെ മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ആക്രമിക്കുന്നതും തീ വച്ച് നശിപ്പിക്കുന്നതുമൊക്കെ പരാമര്‍ശിച്ചിരുന്നു. രേഖാ ചിത്രങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതാണ് ദക്ഷിണ കൊറിയയെ പ്രകോപിപ്പിച്ചത്. സൈനികാഭ്യാസം നടത്തിയതെന്നാണെന്നു സൂചിപ്പിക്കുന്നില്ല.
ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ സമീപദിവസം ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയതിനെ തുടര്‍ന്നു സംജാതമായിരിക്കുന്ന അധികാര ശൂന്യത മുതലെടുക്കാന്‍ ശ്രമിക്കുകയാണ് ഉത്തര കൊറിയ. ഈ സംഭവത്തിനു ശേഷം ഉത്തരകൊറിയയില്‍നിന്നും നിരന്തരം പ്രകോപനം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

Comments

comments

Categories: World