ജില്ലാ സഹകരണ ബാങ്കുകളില്‍ നബാര്‍ഡ് പരിശോധന നാളെ മുതല്‍

ജില്ലാ സഹകരണ ബാങ്കുകളില്‍ നബാര്‍ഡ് പരിശോധന നാളെ മുതല്‍

 

തിരുവനന്തപുരം: 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കു ശേഷം ജില്ലാ സഹകരണ ബാങ്കുകളില്‍ നടന്ന നിക്ഷേപങ്ങളെ കുറിച്ച് നബാര്‍ഡ് പരിശോധന നടത്തും. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം ആദ്യ ഘട്ടത്തില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറ്റി നല്‍കുന്നതിനും നിക്ഷേപം സ്വീകരിക്കുന്നതിനും അവസരം നല്‍കിയിരുന്നു. പിന്നീടാണ് ആര്‍ബി ഐ ഈ അനുമതി പിന്‍വലിച്ചത്. ഇതിനിടെ എത്തിയ 500 രൂപ, 1000 രൂപ നോട്ടുകളുടെ എണ്ണം നബാര്‍ഡിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണമെന്നും ജില്ലാ സഹകരണ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തേ ജില്ലാ സഹകരണബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നബാര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിനെതിരേ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയിട്ടുള്ള പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നുള്ള പണമാണ് ജില്ലാ ബാങ്കുകളില്‍ ഉള്ളതെന്നും അതിനാല്‍ ഇവയ്ക്ക് പണം മാറ്റിനല്‍കാന്‍ അനുമതി നല്‍കാനാകില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

Comments

comments

Categories: Slider, Top Stories