ഇന്ത്യന്‍ ചെറുകിടസംരംഭങ്ങള്‍ക്ക് സഹായവുമായി മൈക്രോസോഫ്റ്റ്

ഇന്ത്യന്‍ ചെറുകിടസംരംഭങ്ങള്‍ക്ക് സഹായവുമായി മൈക്രോസോഫ്റ്റ്

 

ന്യുഡെല്‍ഹി: ഇന്ത്യയിലെ ചെറുകിട ഇടത്തരം ബിസിനസുകളുടെ(എസ്എംഇകള്‍ ) ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സേവനങ്ങളുമായി എത്തിയിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റ്. മൊക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ‘സ്മാര്‍ട്ട് ബിസ്’, ‘ഐഡോസ് ‘ എന്ന സങ്കേതങ്ങള്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ഫിനാന്‍സ്, എക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളില്‍ വളരെ പ്രയോജനകരമാണ്. ഇന്ത്യയിലെ എസ്എംഇകള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നും എസ്എംഇകള്‍ക്ക് ഇതിനായി അനുയോജ്യമായ ടെക്‌നോളജി സേവനങ്ങള്‍ നല്‍കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് ഇന്ത്യ പാര്‍ട്ണര്‍ സെയില്‍സ് ഡയറക്റ്റര്‍ സുധീര്‍ നായര്‍ പറഞ്ഞു.

ബിസിനസ് സംരംഭങ്ങളിലെ മാര്‍ക്കറ്റിംഗ് സംഘം ഉണ്ടാക്കുന്ന എല്ലാ അവസരങ്ങളും കണ്ടെത്താനും വിലയിരുത്താനും സെയില്‍സ് സംഘത്തിന് സഹായകമാകുന്ന കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് ടൂളാണ് ‘സ്മാര്‍ട്ടര്‍ ബിസ്’ . ഏക്കൗണ്ടിംഗ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഐഡോസില്‍ മൈക്രോസോഫ്റ്റ് ഓഫീസ് 365 ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന സൊലൂഷനില്‍ തല്‍സമയ ഇന്റേണല്‍ ഓഡിറ്റ് സംവിധാനങ്ങളും ലഭ്യമാണ്. മൈക്രോസോഫ്റ്റ് ക്ലൗഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ടൂളുകളും കുറഞ്ഞ വിലയിലാണ് ഉപഭോക്താവിന് ലഭ്യമാകുന്നത്.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*