സര്‍ക്കാരില്‍ അഭയം തേടുന്ന ഐടി രംഗം

സര്‍ക്കാരില്‍ അഭയം തേടുന്ന ഐടി രംഗം

 

ട്രംപ് യുഗത്തില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വറുതിയുടെ നാളുകളാകുമോ. ബ്രെക്‌സിറ്റും ഡൊണാള്‍ഡ് ട്രംപിന്റെ വിജയവുമെല്ലാം ആഗോളവല്‍ക്കരണത്തിനെതിരായ മുന്നേറ്റങ്ങള്‍ക്ക് ലോകത്ത് ശക്തി പകരുകയാണ്. ഇന്ത്യന്‍ ജോലിക്കാരെ പിരിച്ചുവിടുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയതും ഈ പശ്ചാത്തലത്തില്‍ തന്നെ. 2008ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരിക്കും സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ ഇന്ത്യന്‍ ഐടി മേഖല രേഖപ്പെടുത്തുകയെന്നാണ് നോമുറ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ വ്യക്തമായത്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഇന്ത്യന്‍ ഐടി രംഗത്തെ അനിശ്ചിതാവസ്ഥയിലാക്കിയെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെട്ടത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ബിപിഒ ജോലികളില്‍ വന്‍ ഇടിവുണ്ടായേക്കാം. ഇത് മറികടക്കാന്‍ ഐടി രംഗം സജ്ജമാകേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെക്കണ്ട് ഈ മേഖലയിലെ പ്രമുഖര്‍ ആവശ്യപ്പെട്ടത് ഐടി രംഗത്തെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ കൂടിയേ തീരുവെന്നാണ്. ഇന്ത്യന്‍ ഐടി രംഗം റിസര്‍ച്ചിലും ഇന്നൊവേഷനിലും അധിഷ്ഠിതമായാല്‍ മാത്രമേ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ മറികടക്കാനാകൂ. ഇന്നൊവേഷന്‍ സംസ്‌കാരം കമ്പനികള്‍ വളര്‍ത്തിയെടുക്കാനുള്ള ദീര്‍ഘകാല പദ്ധതികളാണ് നമുക്കാവശ്യം.

Comments

comments

Categories: Editorial