ഇറാനെതിരേ മേയുടെ പരാമര്‍ശം:  യുകെ പ്രതിനിധിയെ ഇറാന്‍ തടഞ്ഞുവച്ചു

ഇറാനെതിരേ മേയുടെ പരാമര്‍ശം:  യുകെ പ്രതിനിധിയെ ഇറാന്‍ തടഞ്ഞുവച്ചു

ദുബായ്: ബെഹറിനില്‍ ഗള്‍ഫ് അറബ് ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ശനിയാഴ്ച പങ്കെടുക്കവേ, പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഇറാന്‍ രംഗത്ത്. മേഖലയില്‍ സംഘര്‍ഷഭരിതമായ സാഹചര്യം സൃഷ്ടിക്കുകയാണ് ഇറാനെന്നാണു മേ പരാമര്‍ശം നടത്തിയത്.

ഇതേത്തുടര്‍ന്ന് ബ്രിട്ടന്റെ അംബാസഡറെ ഇറാന്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ലബനനിലായാലും ഇറാഖിലായാലും യമനിലോ, സിറിയയിലോ, ഗള്‍ഫില്‍ തന്നെ മറ്റ് ഏത് രാജ്യത്തായാലും ഇറാന്റെ പ്രകോപനപരമായ നീക്കങ്ങളെ എതിര്‍ക്കാന്‍ നമ്മള്‍ ഒന്നിക്കേണ്ടതുണ്ടെന്നാണ് മേ, ഉച്ചകോടിയില്‍ പരാമര്‍ശിച്ചത്.
ടെഹ്‌റാനില്‍ എംബസി ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടതിനു ശേഷം ഈ വര്‍ഷം സെപ്റ്റംബറിലാണ് ബ്രിട്ടന്‍ അംബാസഡറെ നിയമിച്ചത്. നാല് വര്‍ഷത്തോളം ടെഹ്‌റാനിലെ ബ്രിട്ടന്റെ എംബസി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മേ, നടത്തിയ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന സ്ഥിതിയിലേക്കെത്തിയിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ഇറാന്‍ ഒരുവശത്തും മറുവശത്ത് ഗള്‍ഫിലെ രാജ്യങ്ങളുമാണ്. ഇറാന് പിന്തുണയേകാന്‍ സിറിയയന്‍ പ്രസിഡന്റ് അസദും ഹൂതി സംഘടനയും മാത്രമാണുള്ളത്. ഗള്‍ഫില്‍ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇറാന്‍.

Comments

comments

Categories: World