രാജ്യത്ത് അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ഇഴയുന്നു

രാജ്യത്ത് അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ഇഴയുന്നു

 

ന്യൂ ഡെല്‍ഹി : രാജ്യത്ത് 115 മെഗാ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ഇഴയുന്നതായി റിപ്പോര്‍ട്ട്. അനുമതികള്‍ വൈകുന്നതും വേണ്ടത്ര ഫണ്ട് ലഭ്യമല്ലാത്തതും ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ സങ്കീര്‍ണ്ണതകളുമാണ് പദ്ധതികളെ പിറകോട്ടുവലിക്കുന്നത്. പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതോടെ ഇവയുടെ നിര്‍മാണ ചെലവ് ആദ്യം കണക്കുകൂട്ടിയതിനേക്കാള്‍ ഇപ്പോള്‍ ആകെ 1.47 ലക്ഷം കോടി രൂപ വര്‍ധിച്ചിരിക്കുകയാണ്.

ഊര്‍ജം, റെയ്ല്‍വേ, ഗതാഗതം തുടങ്ങിയ മേഖലകളിലെ 339 പദ്ധതികളുടെ ഭാഗമാണ് ഇഴഞ്ഞുനീങ്ങുന്ന 115 പദ്ധതികളെന്ന് ഈ വര്‍ഷം ഓഗസ്റ്റില്‍ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 115 പദ്ധതികളില്‍ ഓരോന്നും 1000 കോടി രൂപയോ അതിനു മുകളിലോ ചെലവ് വരുന്നവയാണ്.

339 പദ്ധതികളുടെ മൊത്തം നിര്‍മാണച്ചെലവ് 11 ലക്ഷം കോടിയോളം രൂപയായിരുന്നു. എന്നാല്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നതോടെ ചെലവ് 12.5 ലക്ഷം കോടിയോളം രൂപയായി ഉയര്‍ന്നു. 13.54 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്ന് മെഗാ പ്രോജക്റ്റുകള്‍ സംബന്ധിച്ച 2016 ഓഗസ്റ്റിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഭൂമി ഏറ്റെടുക്കാന്‍ വൈകുന്നതിനൊപ്പം വന മന്ത്രാലയത്തിന്റെ അനുമതിക്കു നേരിടുന്ന കാലതാമസവും സാധനസാമഗ്രികളുടെ വിതരണം വൈകുന്നതും ഫണ്ടുകളുടെ ലഭ്യതക്കുറവും മാവോയിസ്റ്റ് പ്രശ്‌നങ്ങളും നിയമപ്രശ്‌നങ്ങളുമെല്ലാം വിവിധ പദ്ധതികളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാതെ പോകുന്നതിന് കാരണങ്ങളായി മാറുന്നു.
ഈ വര്‍ഷം ഓഗസ്റ്റിലെ കണക്കനുസരിച്ച് 116 പ്രോജക്റ്റുകളുടെ നിര്‍മാണപ്രവര്‍ത്തനം നിശ്ചയിച്ച സമയത്തേക്കാള്‍ ആറ് മാസത്തോളം അധികമെടുത്താണ് പൂര്‍ത്തിയാക്കിയത്. ഇതിവല്‍113 എണ്ണം 100 കോടിയിലധികം രൂപ ചെലവ് വരുന്നതായിരുന്നു.

Comments

comments

Categories: Business & Economy