ഹൃദയതകരാറുകള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി കീപ്പ് ഇറ്റ് പമ്പിങ്

ഹൃദയതകരാറുകള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി കീപ്പ് ഇറ്റ് പമ്പിങ്

 
കൊച്ചി:ഹൃദയ തകരാറുകള്‍ക്കെതിരെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയില്‍ ബോധവല്‍ക്കരണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി കീപ്പ് ഇറ്റ് പമ്പിങ് എന്ന ആഗോള പരിപാടിക്കു തുടക്കം കുറിച്ചു. തങ്ങളുടെ ഹൃദയമിടിപ്പുകള്‍ വിര്‍ച്വല്‍ ആയി ദാനം ചെയ്യുവാനും ലെഗോ ഇഷ്ടികകള്‍ കൊണ്ടുള്ള ഹൃദയം നിര്‍മിക്കാനും ക്ഷണിക്കുകയാണ് കീപ്പ് ഇറ്റ് പമ്പിങ് പരിപാടിയിലൂടെ ചെയ്യുന്നത്. ഇതിനു തുടര്‍ച്ചയായി ഈ ഹൃദയമിടിപ്പുകള്‍ സംയോജിപ്പിച്ച് സവിശേഷമായ ബീറ്റ് ഓഫ് ദ നാഷന്‍ ഗാനം സൃഷ്ടിക്കുകയും ചെയ്യും. കൊച്ചിയില്‍ നടക്കുന്ന കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 68 ാമത് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഡോ.ഹിരമേഷ് കീപ്പ് ഇറ്റ് പമ്പിങ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ആപ്പ് സ്റ്റോറില്‍ നിന്ന് കീപ്പ് ഇറ്റ് പമ്പിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും ഈ മുേന്നറ്റത്തില്‍ പങ്കാളിയാവാം. ഇതിനു ശേഷം തങ്ങളുടെ പ്രിയപ്പെയപ്പെട്ടവര്‍ക്കു വേണ്ടി ഗാനങ്ങള്‍ തെരഞ്ഞെടുത്ത് ഹൃദയതാളം ദാനം ചെയ്യാം. ഫേസ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് എന്നിവ വഴിയും ജനങ്ങള്‍ക്ക് കീപ്പ് ഇറ്റ് പമ്പിങ്ങില്‍ പങ്കാളിയാകാം.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യമായത്ര രക്തം പമ്പു ചെയ്യാന്‍ കഴിയാത്ത ഹൃദയത്തിന്റെ അവസ്ഥയായ ഹൃദയ സ്തംഭനം പലപ്പോഴും ജിവനു തന്നെ ഭീഷണിയാകാറുണ്ട്. ആഗോള വ്യാപകമായി 60 ദശലക്ഷം പേര്‍ക്കാണ് ഹൃദയ തകരാറുകള്‍ ബാധിക്കുന്നതെന്നാണ് കണക്കുകള്‍. 40 വയസ്സു കഴിഞ്ഞ അഞ്ചില്‍ ഒരാള്‍ക്കു വീതം ഹൃദയ പ്രശ്‌നങ്ങള്‍ ജീവിതകാലത്തില്‍ അനുഭവപ്പെടുന്നു എന്നും കണക്കാക്കപ്പെടുന്നു. ഇന്ത്യയിലാകെട്ടെ 4.6 ദശലക്ഷം പേര്‍ ഹൃദയ തകരാറുകളുമായി കഴിയുന്നു.

രക്തം പമ്പു ചെയ്യുന്ന ഹൃദയ മസിലുകള്‍ ദുര്‍ബലമാകുന്നതിനെ തുടര്‍ന്നാണ് പലപ്പോഴും ഹൃദയ തകരാറുകള്‍ ഉണ്ടാകുന്നത്. പ്രായമാകുന്നതിന്റെ സൂചനകളാണ് എന്ന തെറ്റിദ്ധാരണയില്‍ ഇതിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുകയാണു ചെയ്യുന്നത്. ഇത്തരം വിഷയങ്ങളില്‍ ബോധവല്‍ക്കരണമാണ് കീപ്പ് ഇറ്റ് പമ്പിങ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Branding