കോട്ടയിലെ ഊര്‍ജ്ജവിതരണം മെച്ചപ്പെടുത്തി: സിഇഎസ്‌സി

കോട്ടയിലെ ഊര്‍ജ്ജവിതരണം  മെച്ചപ്പെടുത്തി: സിഇഎസ്‌സി

 

കൊല്‍ക്കത്ത: രാജസ്ഥാനിലെ കോട്ടയിലെ ഊര്‍ജ്ജ വിതരണം മെച്ചപ്പെടുത്തിയെന്ന് കല്‍ക്കട്ട ഇലക്ട്രിക്ക് സപ്ലൈ കോര്‍പ്പറേഷന്‍ (സിഇഎസ്‌സി) അവകാശപ്പെട്ടു. മൂന്ന് മാസം മുന്‍പാണ് കോട്ടയിലെ വിതരണ ഫ്രാഞ്ചൈസി ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഭാഗമായ കോട്ട ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് (കെഇഡിഎല്‍) ഏറ്റെടുത്തത്. കല്‍ക്കട്ട ഇലക്ട്രിക്ക് സപ്ലൈ കോര്‍പ്പറേഷനും ഗോയങ്ക ഗ്രൂപ്പിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ കൊല്‍ക്കത്തയിലും സമീപ പ്രദേശങ്ങളിലുമായി മൂന്നു മില്ല്യണില്‍ അധികം ഉപഭോക്താക്കള്‍ക്ക് സിഇഎസ്‌സി സേവനം നല്‍കുന്നു.

കോട്ടയിലെ വൈദ്യുതി വിതരണ ഫ്രാഞ്ചൈസി 150 ചതുരശ്ര കിലോമീറ്ററോളം ദൂരത്തില്‍ സേവനം നല്‍കുന്നുണ്ടെന്ന് കെഇഡിഎല്‍ സിഇഒഎ എന്‍ സിംഗ് പറഞ്ഞു. കെഇഡിഎല്ലിന്റെ ആദ്യത്തെ മൂന്നു മാസത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബര്‍ 15ന് പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ഉപയോക്താക്കളുടെ എണ്ണം 1.76 ലക്ഷത്തില്‍ നിന്ന് 1.80 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. കോട്ടയില്‍ ഉയര്‍ന്ന ആവശ്യകതയുള്ള ആദ്യത്തെ മൂന്നു മാസത്തില്‍ ഊര്‍ജ്ജ വിതരണം 170 മെഗാവാട്ടില്‍ നിന്ന് 191 മെഗാവാട്ടായി വളര്‍ച്ച രേഖപ്പെടുത്തി. കോട്ടയിലെ ഊര്‍ജ്ജ വിതരണം 25 ശതമാനം വര്‍ധിച്ച് 294 മില്ല്യണ്‍ യൂണിറ്റിലെത്തുകയും ചെയ്തു. മുന്‍വര്‍ഷമിത് 234 മില്ല്യണ്‍ യൂണിറ്റായിരുന്നു. പുതിയ ഊര്‍ജ്ജ ശൃംഖല ലഭിച്ചത് വിതരണം എളുപ്പമാക്കി. കാര്യക്ഷമത മെച്ചപ്പെടുത്തിയതും നവീന ഘടകങ്ങള്‍ അവതരിപ്പിച്ചതും കോട്ടയില്‍ ഒരു ദിവസത്തിനകം പുതിയ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് സാഹചര്യമൊരുക്കിയെന്ന് സിംഗ് ചൂണ്ടിക്കാട്ടി.
കമ്പ്യൂട്ടര്‍ അധിഷ്ഠിത സേവനങ്ങളുടെ ഗുണം നിരവധി മേഖലകളില്‍ പ്രകടമാണ്. കോട്ടയിലെ ഇലക്ട്രിസിറ്റി ബില്ലുകളെല്ലാം ഇപ്പോള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാണ്. ബില്ലുകള്‍ കൂടുതല്‍ ഉപഭോക്തൃ അനുകൂലമാക്കാന്‍ സാധിച്ചു.
വിതരണ ശൃംഖല നവീകരിച്ചും വികസിപ്പിച്ചും ഉപയോക്താക്കളെ കേന്ദ്രീകരിച്ചുള്ള മെച്ചപ്പെട്ട സംരംഭമാണ് സിഇഎസ്‌സി കോട്ടയില്‍ അവതരിപ്പിച്ചത്. അടുത്തിടെ തുടങ്ങിയ കോള്‍ സെന്റര്‍ ഏറെ വിജയകരമായി. ആദ്യത്തെ മൂന്നു മാസത്തില്‍ തന്നെ 2 ലക്ഷത്തിനടുത്ത് കോളുകള്‍ ഇത് സ്വീകരിച്ചു. ഊര്‍ജ്ജ വിതരണത്തെയും ബില്ലിംഗിനേയും സംബന്ധിച്ച കോളുകളായിരുന്നു ഇവയിലധികവും- സിംഗ് വ്യക്തമാക്കി.

Comments

comments

Categories: Branding