ഉഡുപ്പി ഭവന്‍ റസ്റ്ററന്റ് ഉഡുപ്പി കാണിയൂര്‍ മഠാധിപതി ഉദ്ഘാടനം ചെയ്തു

ഉഡുപ്പി ഭവന്‍ റസ്റ്ററന്റ് ഉഡുപ്പി കാണിയൂര്‍ മഠാധിപതി ഉദ്ഘാടനം ചെയ്തു

 

കൊച്ചി: തനിമയാര്‍ന്ന ഉഡുപ്പി, കേരളീയ വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഉഡുപ്പി ഭവന്‍ റസ്റ്ററന്റ് കലൂര്‍കടവന്ത്ര റോഡില്‍ കുമാരനാശാന്‍ ജങ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കാണിയൂര്‍ മഠാധിപതി വിദ്യാവല്ലഭ തീര്‍ഥ സ്വാമിജി റസ്റ്ററന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

പൂര്‍ണമായി എയര്‍ കണ്ടിഷന്‍ ചെയ്തിരിക്കുന്ന റസ്റ്ററന്റുംഅടുക്കളയുമടക്കം 10,000 ച.അടിയുണ്ട് വിസ്തൃതി. ഒരേ സമയം 150ഓളം പേര്‍ക്കിരിക്കാവുന്ന റസ്റ്ററന്റില്‍ സ്വാദിഷ്ടവും ഉയര്‍ന്ന ഗുണനിലവാരവുമുള്ള തനത് ഉഡുപ്പി, കേരളീയ വിഭവങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നു. ശുദ്ധമായ നെയ്യില്‍ പാകം ചെയ്യുന്ന ഉഡുപ്പി മധുരപലഹാരങ്ങളും ഇവിടെ ലഭ്യമാണ്. പാചകത്തിന് ഉപയോഗിക്കുന്ന മസാലകള്‍ ഇവിടെത്തന്നെ ഉണ്ടാക്കുന്നതാണെന്ന് ഉഡുപ്പി ഭവന്‍ മാനേജിംഗ് ഡയറക്ടര്‍ രാജീവന്‍ പി.വി പറഞ്ഞു.

റസ്റ്ററന്റിന് സമീപം ആവശ്യത്തിനുള്ള കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. റസ്റ്ററന്റിന്റെ താഴത്തെ നിലയില്‍ ഐസ്‌ക്രീം പാര്‍ലര്‍ ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും രാജീവന്‍ പറഞ്ഞു.

 

Comments

comments

Categories: Branding