ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡുമായി ട്രിപ്അഡൈ്വസര്‍

ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡുമായി ട്രിപ്അഡൈ്വസര്‍

 

ട്രാവല്‍ പ്ലാനിംഗ് ബുക്കിംഗ് സൈറ്റായ ട്രിപ്അഡൈ്വസര്‍ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. മെക്‌സികോയിലെ സാന്‍ജോ ഡെല്‍ കാബോയാണ് ലോകത്തിലെ ഏററവും പ്രിയപ്പെട്ട സഞ്ചാരകേന്ദ്രം. ഏഷ്യയില്‍ അസര്‍ബയ്ജാന്‍ തലസ്ഥാനമായ ബക്കുവാണ് ഒന്നാം സ്ഥാനത്തെത്തിയത്. കാനഡയിലെ വിസ്റ്റലറും ബ്രസീലിലെ ജെറികോകോറയുമാണ് സഞ്ചാരികളിഷ്ട്ടപ്പെടുന്ന ലോകത്തിലെ സ്ഥലങ്ങളില്‍ രണ്ടും മൂന്നു സ്ഥാനം നേടിയത്. ജോധ്പൂര്‍ ഏഷ്യയിലെ ഏറ്റവും പ്രശ്‌സ്തമായ മൂന്നാമത്തെ സഞ്ചാര സ്ഥലമായും തെരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തിലുള്ള 43 ഡെസ്റ്റിനേഷനുകളാണ് അവാര്‍ഡ് നിര്‍ണയത്തിനായി ട്രിപ്അഡൈ്വസര്‍ പരിഗണിച്ചത്. ഇവിടങ്ങളിലെ താമസസൗകര്യങ്ങള്‍, റസ്റ്റോറന്റ്, ആകര്‍ഷണങ്ങള്‍ എന്നിവ ട്രിപ്അഡൈ്വസര്‍ യാത്രക്കാര്‍ വിലയിരുത്തി. അഞ്ചു വര്‍ഷം മുമ്പാണ് ട്രിപ്അഡൈ്വസര്‍ ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡ് ആരംഭിക്കുന്നത്.

Comments

comments

Categories: Branding