ലയനത്തിനു മുമ്പ് വിആര്‍എസ് നടപ്പാക്കാന്‍ എസ്ബിഐ അനുബന്ധ ബാങ്കുകള്‍ തയാറെടുക്കുന്നു

ലയനത്തിനു മുമ്പ്  വിആര്‍എസ് നടപ്പാക്കാന്‍ എസ്ബിഐ അനുബന്ധ ബാങ്കുകള്‍ തയാറെടുക്കുന്നു

 

കൊല്‍ക്കത്ത: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള ലയനത്തിനു മുമ്പ് തങ്ങളുടെ ജീവനക്കാര്‍ക്കായി വോളന്ററി റിട്ടയര്‍മെന്റ് സ്‌കീം നടപ്പാക്കുന്നതിന് അനുബന്ധ ബാങ്കുകള്‍ നടപടികള്‍ ആരംഭിച്ചു. ലയനം നടപ്പാക്കുമ്പോള്‍ ജീവനക്കാരുടെ എണ്ണം അധികമായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിആര്‍എസ് നടപ്പാക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് തങ്ങളുടെ വിആര്‍സ് പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ലയനത്തിന് തയാറെടുക്കുന്ന മറ്റ് അനുബന്ധ ബാങ്കുകളുടെ ഡയറക്റ്റര്‍ ബോര്‍ഡുകളും വരുംദിവസങ്ങളില്‍ ഇക്കാര്യം പരിഗണിക്കുമെന്ന് എസ്ബിഐ യുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ലയന ശേഷം ജീവനക്കാര്‍ക്കായുള്ള ചെലവിടലിന്റെ ഭാരം കുറയ്ക്കുന്നതിന് വിആര്‍എസ് പദ്ധതികള്‍ എസ്ബിഐ യെ സഹായിക്കും. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 6,853 കോടി രൂപയായിരുന്നു എസ്ബി ഐ യുടെ ജീവനക്കാര്‍ക്കായുള്ള ചെലവിടല്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.6 ശതമാനം അധികമാണിത്. നിലവില്‍ 2.02 ലക്ഷം തൊഴിലാളികളാണ് എസ്ബിഐ യ്ക്കുള്ളത്. അനുബന്ധ ബാങ്കുകള്‍ക്കെല്ലാമായി 70,000ഓളം ജീവനക്കാരും ഇപ്പോഴുണ്ട്. 18,000 ജീവനക്കാരുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദാണ് അനുബന്ധ ബാങ്കുകളില്‍ ജീവനക്കാരുടെ എണ്ണത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്.
എസ്ബി ഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരപ്രകാരം എല്ലാ അനുബന്ധ ബാങ്കുകളിലെയും വിആര്‍എസ് പദ്ധതി തെരഞ്ഞെടുക്കുന്ന ജീവനക്കാരന് ഒരേ തരത്തിലുള്ള ആനുകൂല്യങ്ങളാണ് അനുവദിക്കുക. ലയനത്തിനെതിരേ എസ്ബിടി ഉള്‍പ്പടെയുള്ള അനുബന്ധ ബാങ്കുകളില്‍ ഇപ്പോഴും എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories

Related Articles