ദക്ഷിണ കൊറിയ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ അനുമതി

ദക്ഷിണ കൊറിയ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ അനുമതി

സോള്‍: ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം വെള്ളിയാഴ്ച പാര്‍ലമെന്റ് പാസാക്കി. 300 അംഗ ചേംബറില്‍ 234 പേര്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹെയെ പുറത്താക്കാനുള്ള പ്രമേയത്തെ പിന്തുണച്ചു. 56 പേര്‍ മാത്രമാണ് എതിര്‍ത്തത്. ഏഴ് പേരുടെ വോട്ട് അസാധുവായി. രണ്ട് പേര്‍ വിട്ടു നിന്നു. ഒരാള്‍ ഹാജരായില്ല. മിനിമം 200 പേരെങ്കിലും വോട്ടിംഗില്‍ പങ്കെടുത്തെങ്കില്‍ മാത്രമേ പ്രമേയം പാസാവുകയുള്ളൂ.

234 പേര്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനര്‍ഥം പ്രതിപക്ഷത്തോടൊപ്പം പ്രസിഡന്റിന്റെ സയ്‌നുറി പാര്‍ട്ടിയംഗങ്ങളും അവര്‍ക്കെതിരേ ഇംപീച്ച് ചെയ്യുന്ന പ്രമേയത്തെ പിന്തുണച്ചു എന്നാണ്.
പാര്‍ക്ക് ഗ്യുന്‍ ഹെ, സുഹൃത്തുക്കളെയും അടുപ്പക്കാരെയും ഭരണസംവിധാനത്തില്‍ പങ്കാളിയാക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്‌തെന്ന ആരോപണമാണ് ഇപ്പോള്‍ ഇംപീച്ച് വരെ എത്താനുള്ള കാരണമായത്. പാര്‍ക്കിന്റെ പേരില്‍ ഇവരുടെ സുഹൃത്തുക്കള്‍ ധനസമാഹരണം നടത്തുകയും ചെയ്തു.
പാര്‍ക്കിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാസായതോടെ പ്രസിഡന്റിന്റെ ചുമതല പ്രധാനമന്ത്രി ഹവാങ് ക്യോ താത്കാലികമായി ഏറ്റെടുത്തു. ഇംപീച്ച് പ്രമേയം പാസായ സ്ഥിതിക്ക് തുടര്‍ നടപടിക്രമങ്ങള്‍ 180 ദിവസത്തിനകം പുരോഗമിക്കുമെന്നു സൂചനയുണ്ട്. 2018 ഫെബ്രുവരിയിലാണ് പാര്‍ക്കിന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കാനിരുന്നത്.

Comments

comments

Categories: Slider, World

Related Articles