ഡിജിറ്റല്‍ പേമെന്റിന് വഴിയൊരുക്കാന്‍ നിലേക്കനിയുടെ നേതൃത്വത്തില്‍ സമിതി നിലവില്‍ വന്നു

ഡിജിറ്റല്‍ പേമെന്റിന് വഴിയൊരുക്കാന്‍ നിലേക്കനിയുടെ നേതൃത്വത്തില്‍ സമിതി നിലവില്‍ വന്നു

 

ന്യൂഡെല്‍ഹി: പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കുന്നതിനു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി മുന്‍ ഇന്‍ഫോസിസ് മേധാവി നന്ദന്‍ നിലേക്കനിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 13 അംഗ സമിതി രൂപീകരിച്ചു. ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് ആധാര്‍ കാര്‍ഡ് നടപ്പാക്കുന്നതിന്റെ ചുമതല വഹിച്ചതും നിലേക്കനിയാണ്. ഭൂരിപക്ഷം ഇടപാടുകളിലും പണം നേരിട്ട് ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ കറന്‍സി ക്ഷാമം സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. നിലവില്‍ നോട്ട് അസാധുവാക്കല്‍ ഏറ്റവുമധികം ദുരിതത്തില്‍ ആക്കീയിട്ടുള്ളത് ഗ്രാമീണ് ഇന്ത്യയെ ആണ്.

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പരിഷ്‌കരണത്തെ നേരത്തെ തന്നെ നിലേക്കനി സ്വാഗതം ചെയ്തിരുന്നു. താല്‍ക്കാലിക പ്രതിസന്ധികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഈ നീക്കം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ്‌വ്യവസ്ഥയ്ക്കും രാജ്യത്തെ ജനങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും സമിതിയുടെ ആദ്യ യോഗത്തിനു ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡിജിറ്റല്‍ മാര്‍ഗങ്ങളിലേക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മാറ്റുന്നതിന് ഏറെ പരിശ്രമവും ആസൂത്രണവും ആവശ്യമായുണ്ട് ഇതു കൂടി കണക്കിലെടുത്താണ് രാജ്യന്തര തലത്തില്‍ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധന്‍ കൂടിയായ നന്ദന്‍ നിലേക്കനിയെ സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ കടിഞ്ഞാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഗ്രാമങ്ങളില്‍ പോയിന്റ് ഓഫ് സെയില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കാനും മൊബൈല്‍ വഴിയുള്ള പണമയയ്ക്കല്‍ പഠിപ്പിക്കാനുമുള്ള തീവ്രശ്രമങ്ങള്‍ നടത്താനും സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories