ഒലയുടെ ഷെയര്‍ പാസ് 50 ലക്ഷം കടന്നു

ഒലയുടെ ഷെയര്‍ പാസ് 50 ലക്ഷം കടന്നു

കൊച്ചി: രാജ്യത്തെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആപ്പായ ഒലയുടെ പുതിയ ഷെയര്‍ പാസ് സംവിധാനം 60 ദിവസത്തിനുള്ളില്‍ വില്‍പ്പന 50 ലക്ഷം കടന്നു. ചെലവു കുറഞ്ഞ ഉപകാരപ്രദമായ സംവിധാനം ഉപഭോക്താക്കള്‍ സ്വീകരിച്ചതിന്റെ തെളിവാണിതെന്ന് കമ്പനി അവകാശപ്പെട്ടു.

നിശ്ചിത തുക സബ്‌സ്‌ക്രിപ്ഷനായി നല്‍കി ഉപഭോക്താവിന് യാത്ര ചെയ്യാവുന്ന സംവിധാനമാണിത്. 10, 20, 40 എന്നിങ്ങനെ റൈഡുകള്‍ക്ക് ഉപയോഗിക്കാവുന്ന പാസുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ വിജയകരമായി അവതരിപ്പിച്ച സംവിധാനം നിലവില്‍ ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, പൂനെ ഉള്‍പ്പെടെ ഏഴു നഗരങ്ങളില്‍ ഉണ്ട്.

ലക്ഷക്കണക്കിന് യാത്രക്കാര്‍ പൊതു ഗതാഗതം ഉപയോഗിക്കുന്ന ഇന്ത്യയില്‍ സ്ഥിരം യാത്രക്കാര്‍ക്ക് പാസ് സംവിധാനം ഏറെ പ്രിയപ്പെട്ടതാണ്. ഇതാണ് പുതു തലമുറ കമ്പനിയായ ഒലയെ ഇത്തരം ഒരു സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പ്രേരിപ്പച്ചത്.

യാത്രാ പ്രശ്‌നങ്ങള്‍ക്ക് മികച്ചൊരു പരിഹാരമാണ് ഷെയര്‍ പാസെന്ന് ഒല മനസിലാക്കി.യതായും സാധാരണ ഇന്ത്യക്കാരുടെ താല്‍പര്യം കണക്കിലെടുത്താണ് ഷെയര്‍ പാസ് സംവിധാനം ഏര്‍പ്പെടുത്തിയതെന്നും ഒല സിഎംഒ രഘുവേശ് സരൂപ് പറഞ്ഞു. ടാക്‌സി യാത്രയ്ക്കു ഷെയര്‍ പാസ് എന്നത് ആദ്യ സംവിധാനമാണ്. ഓരോ റൈഡിനും മുന്‍കൂട്ടി നിശ്ചയിച്ച നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഒല ഉപഭോക്താവിന് ഏറെ സൗകര്യപ്രദമാണിതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. വരുന്ന 18 മാസങ്ങള്‍ക്കുള്ളില്‍ ഇത് വന്‍ വളര്‍ച്ച നേടുമെന്നും പ്രവചിക്കുന്നു.

ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്നവര്‍ യാത്ര പങ്കുവയ്ക്കുന്നതു വഴി ഒല കഴിഞ്ഞ 8-10 മാസത്തിനിടെ ഉപഭോക്താവിനും ഡ്രൈവര്‍ പാട്‌നര്‍മാര്‍ക്കും ഏറെ നേട്ടങ്ങളുണ്ടാക്കി. 50 ലക്ഷം കിലോഗ്രാം കാര്‍ബണ്‍ കുറച്ചു. 20 ലക്ഷം ലിറ്റര്‍ ഇന്ധനവും ലാഭിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് മെട്രോകളിലായി 1200 ടണ്‍ കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചെന്നാണ് ഒലയുടെ ഡു യു ഷെയര്‍ പ്രചാരണത്തിലൂടെ ലഭിച്ച പ്രതികരണം.

ഒല ആപ്പ് മെനുവില്‍ ഷെയര്‍ പാസ് കാണാം. ഉപയോഗം കണക്കാക്കി 10, 20, 40 എന്നിങ്ങനെ റൈഡുകളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാം. ഒല മണി, നെറ്റ് ബാങ്കിങ് , ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയിലൂടെ ഷെയര്‍ പാസ് കരസ്ഥമാക്കാം. ഒരോ റൈഡിനും ഒരേ തുക മാത്രമായിരിക്കും ഇടാക്കുക.

Comments

comments

Categories: Branding