മൈക്രോസോഫ്റ്റ് അക്‌സിലറേറ്ററും വിപ്രോയും കൈകോര്‍ക്കുന്നു

മൈക്രോസോഫ്റ്റ് അക്‌സിലറേറ്ററും വിപ്രോയും കൈകോര്‍ക്കുന്നു

ബെംഗളൂരു: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗോ-റ്റു-മാര്‍ക്കറ്റ് അവസരങ്ങള്‍ ഒരുക്കുന്നതിനായി മൈക്രോസോഫ്റ്റ് ആക്‌സിലറേറ്റര്‍ വിപ്രോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. മൈക്രോസോഫ്റ്റ് ആക്‌സിലറേറ്ററിന്റെ കോഇന്നൊവേറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് സഹകരണം. പദ്ധതിയുടെ ഭാഗമായി ജൂണില്‍ ടിസിഎസുമായും മൈക്രോസോഫ്റ്റ് കൈകോര്‍ത്തിരുന്നു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളെ വിപ്രോയുടെ സേവനങ്ങളുമായി സമന്വയിപ്പിക്കുവാനുള്ള അവസരം, കമ്പനിയുടെ ഗ്ലോബല്‍ കസ്റ്റമര്‍ ബേസുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരം എന്നിങ്ങനെ വിപ്രോയുടെ ഓപ്പണ്‍ ഇന്നൊവേഷന്‍ ഇനിഷ്യേറ്റീവുകളുടെ ഭാഗമാകാന്‍ പദ്ധതി സഹായകമാകും.

ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലൂടെ ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളവിപണിയില്‍ അവസരങ്ങള്‍ ഒരുക്കുക എന്നതാണ് ലക്ഷ്യം. വിപ്രോ പോലുള്ള ഞങ്ങളുടെ പങ്കാളികള്‍ ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കും-മൈക്രോസോഫ്റ്റ് വെഞ്ച്വേഴ്‌സ് ജനറല്‍ മാനേജര്‍ സാക്ക് വെയ്‌സ്‌ഫെല്‍ഡ് പറഞ്ഞു.

പുതിയ പാര്‍ട്‌നര്‍ഷിപ്പിലൂടെ കമ്പനിയുടെ പരിതസ്ഥിതി ഇരട്ടിച്ചതിന്റെ പ്രതീതിയാണ് ഞങ്ങള്‍ക്ക്-വിപ്രോയുടെ ചീഫ് ടെക്‌നോളജി ഓഫീസറായ കെ ആര്‍ സഞ്ജീവ് പറഞ്ഞു.

Comments

comments

Categories: Branding

Related Articles