ഇത് അനം ഹാഷിം, ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്റ്റണ്ട് റൈഡര്‍

ഇത് അനം ഹാഷിം, ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്റ്റണ്ട് റൈഡര്‍

സാഹസികതയെ സ്‌നേഹിക്കുന്നവര്‍ക്ക് എന്നും ജീവിതം ഹരമാണ്. 21കാരിയായ അനം ഹാഷിമിനും ജീവിതം ഹരമാണ്. ബൈക്ക് സാഹസികതയുടെ പുതിയ തലങ്ങള്‍ തേടുന്നു അവള്‍. മാധ്യമഭാഷയില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്റ്റണ്ട് റൈഡര്‍ എന്നെല്ലാം വിശേഷിപ്പിക്കാം അവളെ. കര്‍ഡങ് ലാ പാസ് രണ്ട് തവണ കീഴടക്കിയിട്ടുണ്ട് ഈ മിടുക്കി. ഏറ്റവും ഉയരം കൂടിയ മോട്ടൊറെബിള്‍ റോഡാണ് കര്‍ഡങ് ലാ പാസ്.

ഏകദേശം 18,380 അടിയാണ് ഈ റോഡിന്റെ ഉയരം. നല്ല പവര്‍ഫുള്‍ മോട്ടോര്‍ ബൈക്കില്ലാതെ ഈ റോഡ് കയറുകയെന്നത് ആലോചിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ 110 സിസി സ്‌കൂട്ടറും കൊണ്ടാണ് അനം ഹാഷിം കര്‍ഡങ് ലാ പാസ് കയറിയത്.

ബൈക്കിന് നിങ്ങളുടെ ലിംഗം അറിയില്ല. സ്ത്രീ ആയാലും പുരുഷനായാലും ബൈക്കിന് ഒരുപോലെ തന്നെഇതാണ് തന്റെ ബൈക്ക് സാഹസികതയെക്കുറിച്ച് അവള്‍ക്ക് പറയാനുള്ളത്. ബൈക്ക് കൊണ്ട് അഭ്യാസങ്ങള്‍ കാണിക്കാന്‍ തനിക്ക് പ്രചോദനമായത് അച്ഛനാണെന്ന് അനം പറയുന്നു. എങ്ങനെ ബൈക്ക് ഓടിക്കാമെന്ന് പഠിപ്പിച്ചതും അദ്ദേഹം തന്നെ. എന്നാല്‍ അനം ഇമ്മാതിരി സ്റ്റണ്ട് പ്രകടനങ്ങള്‍ അതില്‍ നടത്തുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല.

ബൈക്ക് സ്റ്റണ്ടുകള്‍ ഉള്‍പ്പെടുത്തിയ തന്റെ ഒരു വിഡിയോയിലൂടെയാണ് അനം പ്രശസ്ത ആയത്. ക്രിസ്റ്റ് എന്ന പേരിലുള്ള അഭ്യാസപ്രകടനമാണ് അതില്‍ അവള്‍ നടത്തിയത്.

ഇരുചക്രവാഹനങ്ങളോട് എനിക്ക് എന്നും ക്രേസ് ആയിരുന്നു. പണ്ട് ആക്റ്റിവയില്‍ ഞാന്‍ അഭ്യാസം കാണിക്കുമായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ആണ്‍കുട്ടികള്‍ ബൈക്കില്‍ സാഹസികത കാണിക്കുന്നത് നോക്കി നിന്നിട്ടുണ്ട് ഞാന്‍. എനിക്കും അത് ചെയ്യണമെന്ന് അന്ന് ഞാന്‍ കരുതിയതാണ്അനം പറയുന്നു.

ഇപ്പേള്‍ ഡേര്‍ട്ട് ബൈക്കിങ് പഠിക്കുകയാണ് അവള്‍. ലക്ഷ്യം ഇന്റര്‍നാഷണല്‍ സ്റ്റണ്ട് റൈഡിങ് ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുകയെന്നതാണ്. ലക്ക്‌നൗ സ്വദേശിയായ അനം ഹാഷിം ഇപ്പോള്‍ പൂനെയിലാണ് താമസിക്കുന്നത്.

Comments

comments

Categories: Trending, Women